Webdunia - Bharat's app for daily news and videos

Install App

കാവ്യ മാധവന്‍ ഒളിവില്‍ ?!

ദിലീപിനൊപ്പം കാവ്യയില്ല?!

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (15:30 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചനകള്‍ . കേസില്‍ നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാടുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തി.
 
പൊലീസിന്റെ പരിശോധനയില്‍ സിസിടിവി ദ്രശ്യങ്ങളിലെ വസ്തുത തിരിച്ചറിയുന്നതിനായി ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കേസില്‍ കാവ്യയ്ക്കോ കാവ്യയുടെ അമ്മയ്ക്കോ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ , പൊലീസിന് ഈ സംശയം നിലനില്‍ക്കുമ്പോഴും കാവ്യയെ കുറിച്ച് യാതോരു വിവരവുമില്ല. ഷോപ്പില്‍ പരിശോധനക്കായി പൊലീസ് എത്തിയപ്പോഴും അതിനു മുമ്പും കാവ്യയുടെ യാതോരു വിവരവും ലഭിച്ചില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.
 
അങ്ങേയറ്റം സെന്‍സേഷണലായി കേസ് മുന്നോട്ടു പോകുന്നതിനിടയാണു കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. കാവ്യയും അമ്മയും ഒളിവിലാണെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ . ഇരുവരുടെയും ഈ ഒളിച്ചോട്ടം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ദിലീപ് ആലുവയിലെ വീട്ടിലുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിനു ജില്ലവിട്ടു പോകാന്‍ നിയന്ത്രണങ്ങളുണ്ട്. 
 
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാവ്യ മാറി നില്‍ക്കുന്നത്. തനിക്കു സംഭവത്തില്‍ പങ്കില്ലെന്ന് ഇവര്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞെന്നും വിവരമുണ്ട്. നടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments