Webdunia - Bharat's app for daily news and videos

Install App

കരച്ചിലും ഒഴിഞ്ഞുമാറലും ഇനി നടക്കില്ല, കാവ്യയില്‍ നിന്നും പൊലീസ് പ്രതീക്ഷിക്കുന്നത് കുറ്റസമ്മതം?!

സുനിയുടെ വെളിപ്പെടുത്തല്‍; അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും? കാവ്യ നിയമോപദേശം തേടി അഭിഭാഷകരുടെ അരികില്‍

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (08:59 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കേസിലെ മാഡം കാവ്യ മാധവന്‍ ആണെന്ന് സുനി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സുനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നും കാവ്യ അഭിഭാഷകരുടെ നിയമോപദേശം തേടിയെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അറസ്റ്റിനുള്ള സാധ്യത, മുന്‍‌കൂര്‍ ജാമ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അഭിഭാഷകനുമായി കാവ്യ സംസാരിച്ചു. കേസില്‍ കാവ്യയെ സാക്ഷിയാക്കാനോ പ്രതിയാക്കാനോ ആണ് പൊലീ‍സിന്റെ നീക്കമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
 
നേരത്തേ രണ്ടു തവണ അന്വെഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു. വേണ്ടിവന്നാല്‍ വിളിപ്പിക്കുമെന്നും പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലില്‍ കാവ്യ പൊട്ടിക്കരഞ്ഞിരുന്നു. പല ചോദ്യത്തിനും ഉത്തരം നല്‍കിയിരുന്നില്ല. എന്നാല്‍, ഇനി നടിക്ക് രക്ഷയില്ലെന്നാണ് സൂചന. കാവ്യ കുറ്റസമ്മതം നടത്തുമെന്നാണ് പൊലീസ് കരുതുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments