Webdunia - Bharat's app for daily news and videos

Install App

എംഎൽഎക്കെതിരെ പരാതി നൽകിയ വീട്ടമ്മയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിൽ സഹോദരി ?

എംഎൽഎക്കെതിരെ പരാതി നൽകിയ വീട്ടമ്മയുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍ ഇവരോ?

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (09:27 IST)
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം വിൻസെന്റിനെതിരായ കേസില്‍ പുതിയ വഴിത്തിരിവ്. കോവളം എംഎൽഎയ്ക്ക് പിന്തുണയുമായി എത്തിയ വീട്ടമ്മയുടെ സഹോദരിക്കെതിരെയും പൊലീസ് കേസ് എടുക്കും. സഹോദരി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വീട്ടമ്മ പൊലീസിന് രഹസ്യ മൊഴി നല്‍കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. 
 
നേരത്തെ കേസില്‍ വീട്ടമ്മയ്ക്കെതിരെ സഹോദരി രംഗത്തെത്തിയിരുന്നു. എംഎൽഎക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിക്കാരിയായ വീട്ടമ്മ മാനസിക രോഗിയാണെന്നും ഇവർ മൊഴി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് വീട്ടമ്മയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഈ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടമ്മ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അത് എംഎൽഎയുടെ ശല്യം സഹിക്കാതെ‌യാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ സഹോദരിയുടെ ഭീഷണിക്ക് പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments