Webdunia - Bharat's app for daily news and videos

Install App

താൻ പറഞ്ഞത് രാഷ്ട്രീയകാര്യങ്ങൾ, അതിനെ വ്യക്തിപരമായ അധിക്ഷേപമാക്കിയത് രാജ്മോഹൻ; ഉണ്ണിത്താന്റെ നീക്കത്തിന് പിന്നിൽ ഒരാളുണ്ടെന്ന് മുരളീധരൻ

ഉണ്ണിത്താനെ കൊണ്ട് പുലഭ്യം പറയിപ്പിച്ചയാളുടെ പേര് പറഞ്ഞാല്‍ അച്ചടക്കലംഘനമാകും –കെ മുരളീധരന്‍

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (07:31 IST)
താന്‍ പറഞ്ഞത് രാഷ്ട്രീയകാര്യങ്ങളാണ്. അതിനെ രാഷ്ട്രീയപരമായി പരാമര്‍ശിക്കാതെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത്. ഉണ്ണിത്താന്റെനീ നീക്കത്തിന് പിന്നിൽ ആളുണ്ടെന്നും അതാരാണെന്ന് തനിക്കറിയാമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദോഹയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ‘ഇന്‍കാസി'ന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗുണത്തിനായി ഉന്നയിച്ച വിമര്‍ശനങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണം. അതിന് പകരം കോണ്‍ഗ്രസിലുണ്ടായത് വ്യക്തിഹത്യക്കുള്ള ശ്രമമാണ്. ഉണ്ണിത്താന്റെ നീക്കത്തിന് പിന്നിൽ ആരാണെന്ന് അറിയാമെങ്കിലും അത് താൻ പറയുന്നത് ശരിയല്ല. സാധാരണ അങ്ങനെ ഉള്ളവര്‍ ആരാണെന്ന് അവരുടെ മുഖത്തുനോക്കി പറയുന്നതാണ് തന്റെ ശീലം. എന്നാല്‍, ആളുടെ പേര് പറഞ്ഞാല്‍ അച്ചടക്ക ലംഘനമാകുമെന്നുള്ളതിനാല്‍ അത് പൊതുസ്ഥലത്ത് പറയുന്നില്ല.
 
എന്നാല്‍, പറയാന്‍ അവസരം കിട്ടുന്ന പാര്‍ട്ടിവേദികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുന്നത് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും എന്ന് കരുതിയാണ് താന്‍ കോഴിക്കോട്ട് നടന്ന കെ കരുണാകരന്‍ അനുസ്മരണത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞതെന്ന് മുരളീധരൻ പറഞ്ഞു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments