Webdunia - Bharat's app for daily news and videos

Install App

ഇ പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി; ആരുടെയെങ്കിലും വാ അടപ്പിക്കാനാണോ കേസെടുത്തതെന്ന് സര്‍ക്കാരിനോട് കോടതി

ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് റദ്ദാക്കി

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (14:43 IST)
മുൻ കായിക മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. എന്തിനുവേണ്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ആരുടെയെങ്കിലും വാ അടപ്പിക്കാനാണോ നിലനില്‍ക്കാത്ത കേസ് എടുത്തതെന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചു. ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവുകളില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 
 
ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. നിയമനം ലഭിച്ചിട്ടും പി കെ ശ്രീമതിയുടെ മകൻ പി കെ സുധീർ സ്ഥാനമേറ്റെടുക്കുകയോ പദവിയില്‍ ഉപവിഷ്ടനാവുകയോ ചെയ്തിട്ടില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തുവെന്നുമാണു വിജിലൻസ് പറയുന്ന കാരണങ്ങൾ.   
 
ജയരാജന്റെ ബന്ധുനിയമനം വിവാദമായതോടെ അദ്ദേഹത്തിനു വ്യവസായ മന്ത്രിപദവി രാജിവക്കേണ്ടി വന്നിരുന്നു. 2016 ഒക്ടോബർ ഒന്നിനു നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാം ദിവസം ജയരാജൻ അതു റദ്ദാക്കാൻ കുറിപ്പു നൽകുകയും 13നു നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തുവെന്ന് വിജിലൻസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments