Webdunia - Bharat's app for daily news and videos

Install App

ഇരട്ടചങ്കന്‍ ഭയന്നിരുന്നത് ഒന്നിനെ മാത്രം !- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിണറായി

താന്‍ ഉറങ്ങാത്ത രാത്രികള്‍ ഉണ്ട്, ആ പേടി കൊണ്ട് !

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:41 IST)
പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൃഹലക്ഷ്മി വാരികയ്ക്ക് വേണ്ടി ഇന്നസെന്റ് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്.
 
”പ്രേതകഥകള്‍ അത് കേട്ടുകഴിഞ്ഞാല്‍ ആ രാത്രി ഉറങ്ങില്ലെന്ന് ഞാന്‍ കേട്ടു. ഈ ഇരട്ടചങ്കുള്ള ഒരാളാണ് നേരംവെളുക്കുന്നതുവരെ ഉറങ്ങില്ല എന്ന് പറയുന്നത്. അത് സത്യമായിരുന്നോ? ” എന്ന ഇന്നസെന്റിന്റെ ചോദ്യത്തിനാണ് പിണറായിയുടെ ഈ മറുപടി ഉണ്ടായത്.
 
ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില്‍ ഭൂതമുണ്ട് പ്രേതമുണ്ട് പിശാചുണ്ട്. അങ്ങനെയുള്ള എല്ലാ കഥയും കേട്ട് വളര്‍ന്നതാണ് ഞാന്‍‍. ആ രാത്രിയൊക്കെ എങ്ങോട്ട് തിരിഞ്ഞാലും പ്രേതമാണ് ഭൂതമാണ് പിശാചാണെന്നും പിണറായി പറഞ്ഞു. 
 
ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകില്ല. അമ്മ അടുക്കളേന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുവെച്ചിട്ടാണ് പഠിക്കുക. അത്രപോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയതെന്നും പിണറായി പറഞ്ഞു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments