Webdunia - Bharat's app for daily news and videos

Install App

കേരള ബജറ്റ് 2017: ഐ ടി ടൂറിസം രംഗത്തിനായി 1375 കോ‌ടി, പ്രവാസികൾക്കായി ചിട്ടി

പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിത പദ്ധതികൾ

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (10:43 IST)
അന്ധത, ബുദ്ധിവൈകല്യം ഉള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. 1621 കോടിയുടെ ശിശുക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ബജറ്റിൽ തീരുമാനമായി. സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും.
 
യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ .12 ഐ.ടി ഹാർ‍ഡ് വെയർ പാർക്കുകൾ ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഐ.ടി, ടൂറിസം മേഖലയ്ക്കായി ആകെ നീക്കിയിരുത്തിയ തുക1375 കോടി. ബീഡി തൊഴിലാളി ക്ഷേമത്തിനായി 20 കോടി രൂപ ചെലവഴിക്കും.
 
ചെറുകിട വ്യവസായ മേഖലയ്ക്ക് 128 കോടി വകയിരുത്തി. കെ എസ് എഫ് ഇയിൽ പ്രവാസികളുടെ ചിട്ടികൾ സമാഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി. ഒരു ലക്ഷം പ്രവാസികളെ ഇതിലേക്ക് ചേർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇത് സർക്കാറിന്റെ സമ്പൂർണ സുരക്ഷിതത്വമാണ്. സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തിൽ പങ്കാളികളാകാം. ജൂൺ മാസത്തോടെ ഈ പദ്ധതി നിലവിൽ വരുമെന്നും ധനമന്ത്രി പറഞ്ഞു.
 
തീരദേശ ഹൈവേക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളിൽ നിന്ന് ബോണ്ട് സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments