2020 മുതൽ ആൻഡ്രോയിഡ്,വിൻഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ വാട്സാപ്പ് സേവനം അവസാനിപ്പിക്കും. മാസങ്ങൾക്ക് മുൻപ് തന്നെ ഈ വിവരം വാട്സാപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു.
ആൻഡ്രോയിഡ്,വിൻഡോസ് ഓഎസുകളുടെ പഴയ പതിപ്പുകൾ പൂർണമായും ഒഴിവാക്കാനാണ് വാട്സാപ്പ് തീരുമാനം. ഇന്ന് മുതൽ തന്നെ വിൻഡോസ് ഫോണുകളിൽ വാട്സാപ്പ് പ്രവർത്തിക്കുന്നത് പൂർണമായും അവസാനിക്കും. ഇതിന് പുറമേ ആൻഡ്രോയിഡ് 2.3.7 പതിപ്പിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഫെബ്രുവരി 1 മുതൽ വാട്സാപ്പ് ലഭ്യമാകില്ല.
കൂടാതെ ആപ്പിൾ ഐഫോൺ ഐ ഓ എസ് 8 പ്രവർത്തിക്കുന്ന ഫോണുകളിലും ഈ തീയതി മുതൽ വാട്സാപ്പ് ലഭ്യമാകില്ല.
പുതിയ വാട്സാപ്പ് ആപ്പിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഓ എസുകളിൽ ലഭ്യമില്ലാത്തതാണ് ഈ ഫോണുകളിൽ വാട്സാപ്പ് നിർത്തുവാനുള്ള കാരണം. എന്നാൽ ഈ ഫോണുകൾ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയല്ല ചെയ്യുക.ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പിൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കാതിരിക്കുകയാണ് ചെയ്യുക. ആപ്പ് ഒരിക്കൽ അൺ ഇൻസ്റ്റാൾ ചെയ്താൽ പിന്നെ തിരികെ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കില്ല.