ആര്‍ഒജി ഫോണ്‍ 2 സ്മാർട്ട് ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് അസൂസ്. രണ്ട് വകഭേതങ്ങളിൽ എത്തുന്ന സ്മാർട്ട്‌ഫോൺ ഇതിനോടകം തന്നെ ഫ്ലിപ്കാർട്ടിൽ വിൽപ്പനക്കെത്തി കഴിഞ്ഞു. സ്മാർട്ട് ഫോണിന്റെ അടിസ്ഥാന വകഭേതത്തിന് 37,999 രൂപയും ഉയർന്ന പതിപ്പിന് 59,999 രൂപയുമാണ് വില.
ഉയർന്ന പെർഫോർമൻസ് നൽകുന്ന ഗെയിമിങ് സ്മാർട്ട്ഫോണാണ് ആർഒജി ഫോൺ 2. 8ജിബി റാം 128ജിബി സ്റ്റോറേജ്, 12ജിബി റാം 512ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് സ്മാർട്ട്ഫോണിന്റെ രണ്ട് പതിപ്പുകൾ. 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാന് ഫോണിൽ നൽകിയിരിക്കുന്നത്.
സോണിയുടെ ഐഎംഎക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 13 മെഗാപികൽ അൽട്രാ വൈഡ് സെൻസറാണ് ഡ്യുവൽ റിയർ ക്യാമറയിലെ മറ്റൊരു ആംഗം. 24 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള ആർഒജി യുഐ എന്ന ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 6,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ഫാസ്റ്റ് ചാർജിങ് 4.0 സാങ്കേതികവിദ്യയിലുള്ള 30W ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭിക്കും.