Webdunia - Bharat's app for daily news and videos

Install App

വാട്ട്‌സ്ആപ്പ് വഴി പേയ്‌മെന്റ്, ക്യാഷ്‌ബാക്ക് ഓഫർ ഇ‌ങ്ങനെ

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (18:22 IST)
നിങ്ങൾ വാട്ട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങി‌യോ? എങ്കിൽ 51 രൂപ ക്യാഷ്‌ബാക്ക് വാങ്ങാൻ റെഡിയായിക്കോളു. ഉപഭോക്താക്കളെ ആകർഷിക്കാൻ വാട്ട്‌സ്ആപ്പിന്റെ പെയ്‌മെന്റ് ഫീച്ചർ ഉപയോഗിക്കുന്നവർക്ക് 51 രൂപ ക്യാഷ്‌ബാക്ക് നൽകാൻ തീരുമാനിച്ച് കമ്പനി.
 
ഫോണ്‍പേ പോലുള്ള പേയ്മെന്റ് ആപ്പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്ന സമയത്താണ് പെയ്‌മെന്റ് ഫീച്ചറുമായി കളം പിടിക്കാൻ വാട്‌സാപ്പ് തയ്യാറെടുക്കുന്നത്. ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ക്ക് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്തു തുടങ്ങി. 
 
വ്യത്യസ്ത കോണ്‍ടാക്റ്റുകളിലേക്ക് പണം അയയ്ക്കുന്നതിന് പേയ്മെന്റ് ഫീച്ചര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ്‌ബാക്കാണ് കമ്പനി ഓഫർ ചെയ്യുന്നത്. 5 തവണ വരെ ഇത്തരത്തിൽ ക്യാഷ്‌ബാക്ക് ലഭിക്കും. 255 രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക.
 
ഗൂഗിള്‍പേ, പേടിഎം, ഫോണ്‍പേ എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഇപ്പോൾ തന്നെ നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. വാട്ട്‌സാപ്പിനൊപ്പം വരുന്ന ഫീച്ചർ എന്ന നിലയിൽ പെയ്‌മെന്റ് ആപ്പെന്ന നിലയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വാട്‌സാപ്പിന് ബുദ്ധിമുട്ടുണ്ടാകില്ല. 
 
എല്ലാവര്‍ക്കും ക്യാഷ്ബാക്ക് ലഭിക്കുമോ അതോ വാട്ട്സ്ആപ്പില്‍ ഒരിക്കലും പേയ്മെന്റ് അയച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണോ എന്ന് ഇതുവരെ വ്യക്തമല്ല.  ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments