Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ ഉടൻ, വാട്ട്സ്‌ആപ്പ് പണിപ്പുരയിൽ !

ഉപയോക്താക്കൾ കാത്തിരുന്ന ആ ഫീച്ചർ ഉടൻ, വാട്ട്സ്‌ആപ്പ് പണിപ്പുരയിൽ !
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (19:35 IST)
വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറിനെ ഉടൻ അവതരിപ്പിച്ചേക്കും. വാട്ട്സ്‌ആപ്പ് ഉഅപയോഗം സുഖമമാക്കുന്ന ഡാർക്ക് മോഡ് എന്ന ഫീച്ചറാണ് ഉടൻ കൊണ്ടുവരാൻ വാട്ട്സ്‌ആപ്പ് ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഡാർക്ക് മോഡിനെ വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
വാബീറ്റ് ഇന്‍ഫോയാണ് ഈ വാർത്ത പുറത്തുവിട്ടത്. രാത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്ക് കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയിൽ കൂടുതൽ സുഖമമായി വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ പ്രത്യേക മോഡ് തയ്യാറാക്കാൻ വാട്ട്സ്‌ആപ്പ് തീരുമാനിച്ചത്. 
 
ആഡ്രോയിഡ് ഫോണുകളിലെ ഓ എൽ ഇ ഡി ഡിസ്‌പ്ലേകളിൽ ഇത് കൂടുതൽ ഫലപ്രദമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ഒരുമിച്ചായിരിക്കും ഫീച്ചർ എത്തുക. ഫോണിലെ ചാർജ് നഷ്ടമാകുന്നത് തടയാനും ഈ മോഡ് ഉപകരിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിസ്‌പ്ലേക്കുള്ളിൽ തന്നെ സെൽഫി ക്യാമറ, സാംസങ് A8ൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ ഇങ്ങനെ !