വാട്ട്സപ്പിൽ അബദ്ധതിൽ മറി അയക്കുകയോ തെറ്റിപ്പോവുകയോ ചെയ്യുന്ന സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം വാട്ട്സ് ആപ്പ് നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഫീച്ചറായിരുന്നു ഇത്. ഇതു പ്രകാരം അയച്ച സന്ദേശം ഏഴു മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാനാകും.
എന്നാൽ സന്ദേശം ഡിലീറ്റ് ചെയ്തല്ലോ എന്ന് സമാധാനിച്ച് ഇരിക്കേണ്ട എന്നാണ് ഇപ്പോൾ ടെക്കനോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സന്ദേശം ഡിലീറ്റ് ചെയ്തു എന്ന് നമുക്ക് വെറുതെ സമാധാനിക്കാം എന്ന് മാത്രമേ ഉള്ളു ഡിലിറ്റ് ചെയ്തു എന്ന് നമ്മൾ കരുതുന്ന സന്ദേശങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ തിരികെ എടിക്കാൻ സാധിക്കും എന്നതാണ് യാഥാർത്ഥ്യം. ഒരിക്കൽ വാട്ട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുമ്പോൾ പഴയ സന്ദേസങ്ങൾ ഓട്ടമാറ്റിക്കായി ബാക്കപ്പാകുന്നതിലൂടെ സന്ദേശങ്ങൾ തിരികെ ലഭിക്കും.
ഡിലീറ്റ് എന്ന ആക്ഷൻ ഇതിനകത്ത് പ്രതിഫലിക്കില്ല. ഇത് ഒരു മാർഗം മാത്രം. മറ്റൊന്ന് വാട്ട്സാപ്പിൽ സന്ദേസങ്ങൾ നോട്ടിവിക്കേഷൻ പാനലിൽ വരുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അയച്ച സന്ദേശം വാട്ട്സാപ്പിൽ നിന്നും ഡിലീറ്റ് ആയാലും നോട്ടിഫിക്കേഷൻ ചാറ്റ് ഹിസ്റ്ററിൽ സന്ദേശം അതേപടി തന്നെ കാണാനാകും. ഈ രണ്ട് സധ്യതകൾ നിലനിൽക്കുമ്പോൾ ഡില്ലിറ്റ് ഫ്രം എവരിവൺ എന്ന വാട്ട്സ്‌ആപ്പ് ഫീച്ചർകൊണ്ട് അർത്ഥമില്ല.