വി20 പ്രോയെ ഡിസംബർ 2ന് ഇന്ത്യാൻ വിപണിയിൽ അവതരിപിയ്ക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. ട്വിറ്ററിലൂടെയാണ് വിവൊ ഇക്കാര്യം അറിയിച്ചത്. 29,990 രൂപയായിരിയ്ക്കും ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. വി 20 പ്രോയുടെ അന്താരാഷ്ട്രാ വിപണിയിലുള്ള അതേ പതിപ്പ് തന്നെയാണ് വിവോ ഇന്ത്യൻ വിപണിയിലും എത്തിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക
6.44 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 64 എംപി പ്രൈമറി ലെന്‍സടങ്ങുന്ന ട്രിപ്പിള്‍ ക്യാമറയാണ് വി 20 പ്രോയിൽ നൽകിയിരിയ്ക്കുന്നത്. 8 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി മോണോ ലെന്‍സ് എന്നിവയാണ് മറ്റു സെൻസറുകൾ. 44 എംപി പ്രൈമറി സെൻസറും 8 എംപി സെക്കൻസറും അടങ്ങുന്ന ഡ്യുവൽ സെൽഫി ഷൂട്ടറാണ് ഫോണിൽ ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 5ജി പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും നല്‍കിയിരിയ്ക്കുന്നു