രോഹിത് ഇല്ലാത്തതാണ് ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങാൻ കാരണം എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത്ര വലിയ റൺസ് ചെയ്സ് ചെയ്യാൻ റോഹിത് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യൻ ടീമിന് സാധിയ്ക്കൂ എന്നായിരുന്നു ആകാഷ് ചോപ്രയുടെ പ്രതികരണം. മാനം കാക്കാൻ മൂന്നം ഏകദിനത്തിലെങ്കിലും ജയം നേടാണമെന്നതിനാൽ ഇന്ത്യ സമ്മർദ്ദത്തിൽ നിൽക്കുന്ന സമയത്താണ് രോഹിതിന്റെ അഭാവമാണ് ടീമിന്റെ പരാജയത്തിന് കാരണം എന്ന പ്രതികരണവുമായി ആകാഷ് ചോപ്ര രംഗത്തെത്തിയിരിയ്ക്കുന്നത്.
'രോഹിത് ടീമില്‍ വേണം എന്നത് അനിവാര്യതയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്‌കോറാണ് രണ്ടു ഏകദിനങ്ങളിലും ഇന്ത്യക്ക് പിന്തുടരേണ്ടി വന്നത്. രോഹിത് ശര്‍മ ടീമിലുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ബോള്‍ഡായി ഓസ്ട്രേലിയയെ നേരിടാൻ ഇന്ത്യയ്ക്ക് സാധിയ്ക്കുമായിരുന്നു. രോഹിത് ടീമില്‍ ഇല്ല എങ്കിൽ തോല്‍വി തന്നെയാണ് ഫലം. 350ന് മുകളില്‍ സ്‌കോര്‍ ചെയ്യണമെങ്കില്‍ ഇന്ത്യയ്ക്ക് രോഹിതിന്റെ സാനിധ്യം കൂടിയെ തീരൂ. പ്രത്യേകിച്ച് റണ്‍ചേസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്'
കെഎൽ രാഹുലിനെ മികച്ച രീതിയിൽ പ്രയോചനപ്പെടുത്തിയില്ല എന്നും ശിഖർ ധവാനൊപം ഓപ്പറണായാണ് രാഹുലിനെ ഇന്ത്യ കളിപ്പിയ്ക്കേണ്ടീയിരുന്നത് എന്നും അകാഷ് ചോപ്ര പറയുന്നു. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും അഞ്ചാം നമ്പറിലാണ് രാഹുലിനെ ഇന്ത്യ ഇറക്കിയത്. ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായാണ് രാഹുലിനെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നത്. ഓപ്പണറാകി ഇറക്കിയിരുന്നെങ്കിൽ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിയ്ക്കും. ടീമിന് മികച്ച തുടക്കം നൽകാൻ ഇത് സഹായിയ്ക്കും എന്നും ആകാഷ് ചോപ്ര പറഞ്ഞു.