Webdunia - Bharat's app for daily news and videos

Install App

ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്നറിയാന്‍ ഇന്റര്‍നെറ്റോ ? ഹേയ്... ഇനി അതിന്റെ ആവശ്യമില്ല !

ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് ഇന്റർനെറ്റ് ഇല്ലാതെയും അറിയാം

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (10:35 IST)
അറിയാത്ത നമ്പറുകളില്‍ നിന്ന് ഫോണിലേക്ക് വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിന് നിരവധി ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. അത്തരം ആപ്ലിക്കേഷനില്‍ ഏറ്റവും ജനകീയമായ ഒന്നാണ് ട്രൂകോളർ. അറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാലുടന്‍ ട്രൂകോളര്‍ അവരുടെ ഡാറ്റാബെയ്‌സില്‍ നിന്ന് ആളുകളെ തപ്പിയെടുത്ത് ആരാണെന്ന് പറഞ്ഞുതരുകയും ചെയ്യും. ഇതിനായി ഇന്റര്‍നെറ്റ് സൌകര്യം ആവശ്യമാണെന്ന് മാത്രം.
 
എന്നാൽ ഇനി മുതല്‍ ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയും ഇത് സാധിക്കും. അതായത് കേവലം ഒരു എസ്എംഎസ് സേവനത്തിലൂടെ ട്രൂകോളർ സേവനം തേടാന്‍ സാധികും. അതുമൂലം സാധാരണ ഫോണുകളിലും ട്രൂകോളർ ആരാണ് വിളിച്ചതെന്ന് കണ്ടെത്തി അറിയിക്കുകയും ചെയ്യും. ഭാരതി എയർടെൽ നെറ്റ്‌വർക്കുകളിൽ മാത്രമേ ഈ സേവനം നിലവില്‍ ലഭ്യമാകുകയുള്ളൂ എന്നതാണ് ആകെയുള്ള ഒരു പ്രശ്നം.
 
ഫ്ളാഷ് മെസേജ് രൂപത്തിലായിരിക്കും വിളിച്ചയാളുടെ വിവിരങ്ങൾ എസ് എം എസ് വഴി വരുക. ഈ മാസം മുതൽ തന്നെ ഈ സേവനം ലഭ്യമാകുമെന്ന് ട്രൂകോളർ സിഎസ്ഒയും സഹസ്ഥാപകനുമായ നാമി സാറിംഗലാം പറയുന്നു. പണം നല്‍കി ചേരാവുന്ന സേവനമായായിരിക്കും ഇത് എത്തുകയെന്നും ഇതിന്റെ ചാർജ്ജുകള്‍ എത്രയാകുമെന്നതിനെപ്പറ്റി കമ്പനി ചർച്ചയിലാണെന്നും വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments