മുബൈ: ഇഡലി നമ്മുടെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ഇഡലി എത്രസമയംകൊണ്ട് ചീത്തയാവും എന്നും നമുക്കറിയാം. എന്നാൽ ഒരു രാസ പഥാർത്ഥവും ചേർക്കാതെ ഇഡലി 4 വർഷത്തോളം സൂക്ഷിക്കാൻ സാധിക്കും എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസികുമോ ? ലോകം അത്ഭുതപ്പെട്ടിരിക്കുകയാണ് വൈശാലി ബംബൊലെ എന്ന ഫിസിക്സ് പ്രഫസറുടെ കണ്ടെത്തലിൽ.
അതേ, ഇഡലി, ഉപ്പ്മാവ് തുടങ്ങി ആവിയിൽ ഉണ്ടാക്കുന്ന ഭക്ഷണ പഥാർത്ഥങ്ങൾ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂന്നു മുതൽ നാലു വർഷംവരെ ഒരു കേടുംകൂടാതെ സൂക്ഷിക്കാനാകും എന്നാണ് മുംബൈ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറായ വൈശാലി ബംബൊലെയും സംഘവും കണ്ടെത്തിയിരിക്കുന്നത്.
2013ൽ ആരംഭിച്ച പഠനമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ഇലക്ട്രോൺ ബീം റേഡിയേഷൻ എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് എന്ന് വൈശാലി ബൊംബൊലെ പറയുന്നു. പതിനഞ്ച് വർഷം നീണ്ട പഠനത്തിൽനിന്നുമാണ് ഇലക്ട്രോണിക് ബീം റേഡിയേഷൻ ഈ രംഗത്ത് പ്രയോജനപ്പെടുത്താൻ സാധിച്ചത് എന്നും ഇവർ പറയുന്നു.
‘2013 മുതൽ ഇതിനയുള്ള പഠനത്തിലായിരുന്നു. പല ആഹാര സാധനങ്ങളിലും പരീക്ഷണം നടത്തിയിരുന്നു എങ്കിലും ഇഡലി, ഉപ്പ്മാവ്, ദോൿല തുടങ്ങി ആവിയിൽ തയ്യാറക്കുന്ന ഭക്ഷണങ്ങളിലാണ് പരിക്ഷണം വിജയം കണ്ടത്‘ എന്നും വൈശാലി വ്യക്തമാക്കി. ഭക്ഷണത്തിൽ യാതൊരുവിധ കെമിക്കലുകളോ, പ്രിസർവേറ്റീവ്സോ ചേർക്കാതെയാണ് കേടു കൂടാതെ സൂക്ഷിക്കാനാകുന്നത്. ഭക്ഷണത്തിന്റെ രുചിയിലോ മണത്തിലോ വ്യത്യാസങ്ങൾ വരില്ല എന്നും ഗവേഷകർ അവകശപ്പെടുന്നു.
ഈ കണ്ടെത്തെൽ സമീപ ഭാവിയിൽ സൈനിക രംഗത്തും. ബഹിരാകശ ദൈത്യങ്ങളിലും, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഹപ്പെടുത്താം എന്ന് വൈശാലെ ബംബൊലെ പറയുന്നു. റെഡി ടു ഈറ്റ് ഫുഡ് ഐറ്റംസ് എക്സ്പോർട്ട് ചെയ്യാവുന്ന തരത്തിലേക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകുമോ എന്നതാണ് പഠനത്തിന്റെ അടുത്ത ഘട്ടം.