ജലന്ധർ: ഡ്രൈവറില്ലാതെ ഇന്ധനം നിരക്കാതെ ഓടുന്ന സൂപ്പർ ബസിന് രൂപം നൽകിയിരിക്കുകയാണ് മൌലി പ്രൊഫഷണൽ സർവ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. സൌരോർജ്ജത്തിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓട്ടോമാറ്റിക്ക് ബസാണ് ഇന്ത്യയിൽ തന്നെ വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്.
ജി പി എസും ബ്ലൂട്ടൂത്തും ഉപയോഗിച്ചാണ് വാഹനത്തിന്റെ സഞ്ചാരപഥത്തെ നിയന്ത്രിക്കുന്നത്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് ബസ് സഞ്ചരിക്കുക. 30 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.സൂപ്പർ ബസിന്റെ നിർമ്മാനത്തിന് 6 ലക്ഷം രൂപയാണ് ചിലവ്.
വാഹനം ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അവതരിപ്പിച്ചു. എയർപോർട്ടുകളിലും, വലിയ യൂണിവേർസിറ്റി, ബിസിനസ് ക്യാമ്പസുകളിലും ഇത് കൂടുതതൽ ഉപകാരപ്രദമായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ഉടൻ തന്നെ വാഹനം പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികൾ.