Webdunia - Bharat's app for daily news and videos

Install App

സ്മാര്‍ട്ട്‌ഫോണ്‍ വിപണില്‍ ചരിത്രം തിരുത്തി ഷവോമി റെഡ്മി നോട്ട് 4 !

ഇന്ത്യയില്‍ അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ റെഡ് മി നോട്ട് 4

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (12:03 IST)
ഇന്ത്യയില്‍ അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ റെഡ് മി നോട്ട് 4 ആണെന്ന് ചൈനീസ്‌ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് 45 ദിവസത്തിനുള്ളില്‍ ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അഭിപ്രായപ്പെടുന്നു.
 
2016 ല്‍ പുറത്തിറങ്ങിയ നോട്ട് 3 ഇതുവരെ 2.3 മില്യണ്‍ വില്പന നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണ്‍ എന്ന ബഹുമതി ഈ സ്മാര്‍ട്ട്‌ഫോണിനാണ്. റെഡ് മി നോട്ട് 3 യുടെ പിന്‍ഗാമിയാണ് അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഈ റെഡ് മി നോട്ട് 4. ഒരു മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലായി മാറിയിരിക്കുകയാണ് റെഡ് മി നോട്ട് 4. കുടാതെ 45 ദിവസം കൊണ്ട് ഒരു മില്യണ്‍ പേരാണ് ഈ ഫോണ്‍ സ്വന്തമാക്കിയത്.
 
ഫ്ലിപ്പ്കര്‍ട്ടിലും ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും വില്പനയ്ക്കെത്തിയ ഈ ഫോണ്‍ 10 മിനിറ്റിനുള്ളില്‍ 250,000 യൂണിറ്റുകളാണ് വിറ്റുപോയത്. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്.ഡി ഡിസ്പ്ല, 13 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് ഈ ഫോണിനുള്ളത്.  കുടാതെ മൂന്ന് വ്യത്യസ്ത മെമ്മറി/സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 2 ജി.ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും, 3 ജി ബി റാം/ 32 ജി ബി സ്റ്റോറേജ് മോഡലിന് 10,999 രൂപയും, 4 ജി ബി റാം/ 64 ജി ബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് ഈ ഫോണിന്റെ വില.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments