Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ട്രിപ്പിൾ റിയർ ക്യാമറകളുമായി സാംസങ് ഗ്യാലക്‌സി നോട്ട് 10 ലൈറ്റ്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

ട്രിപ്പിൾ റിയർ ക്യാമറകളുമായി സാംസങ് ഗ്യാലക്‌സി നോട്ട് 10 ലൈറ്റ്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !
, തിങ്കള്‍, 6 ജനുവരി 2020 (17:50 IST)
ഗ്യാലക്സി നോട്ട് 10 ലൈറ്റ് വിപണിയിൽ അവതരിപ്പിച്ച് സാംസങ്. നേരത്തെ തന്നെ പുറത്തുവന്ന ചിത്രങ്ങൾക്ക് സമാനമാണ് ഫോണിന്റെ ഡിസൈൻ. നോട്ട് ശ്രേണിയിൽ വരുന്ന സ്മാർട്ട്ഫോൺ ആയതിനാൽ എസ് പേനയും സ്മാർട്ട്ഫോണിന് ഒപ്പം തന്നെ ലഭിക്കും. ഗ്യാലക്സി നോട്ട് 10 ലൈറ്റ് എന്നുമുതൽ വിപണിയിൽ വിൽപ്പനക്കെത്തി തുടങ്ങും എന്ന കാര്യം സാംസങ്ങ് പുറത്തുവിട്ടിട്ടില്ല.
 
6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൻ വിപണിയിലെത്തുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1 ടിബി വരെ എക്‌സ്പാൻഡ് ചെയ്യാം. 1080 x 2400 പിക്‌സൽ റെസല്യൂഷനിൽ 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഇൻഫിനിറ്റി ഒ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി നോട്ട് 10 ലൈറ്റിൽ സാംസങ് നൽകിയിരിക്കുന്നത്. 12 മെഗാപിക്സൽ വീതമുള്ള മൂന്ന് റിയർ ക്യാമറകളാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത. 
 
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് എന്നീ സംവിധാനങ്ങളൊടുകൂടിയതാണ് പ്രധാന റിയർ ക്യാമറ. ബാക്കിയുള്ള രണ്ട് സെൻസറുകളിൽ ഒന്ന് വൈഡ് ആംഗിളും, ഒന്ന് ടെലിഫോട്ടോ സെൻസറുമാണ്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10 എൻഎം ഒക്ടാകോർ പ്രൊസസറാണ് ഫോണിൽ ഉണ്ടാവുക. എന്നാൽ വിപണിക്കനുസരിച്ച് പ്രൊസസർ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 4,500 എം‌എഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധങ്ങൾ ഫലം കണ്ടു, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി