Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷവോമിയെ വെല്ലാൻ ഗ്യാലക്സി M40 ജൂൺ 11ന് ഇന്ത്യൻ വിപണിയിൽ !

ഷവോമിയെ വെല്ലാൻ ഗ്യാലക്സി M40 ജൂൺ 11ന് ഇന്ത്യൻ വിപണിയിൽ !
, വ്യാഴം, 30 മെയ് 2019 (13:17 IST)
റൂമറുകളെ ശരിവച്ചുകൊണ്ട് ഗ്യാലക്സ് M40യെ സാംസങ്ങ് ജൂൺ 11ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ നഷ്ടമായ ആധിപത്യം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് സാംസങ് എക്കണോമി സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ എം സീരിസിനെ വിപണിയിലെത്തിച്ചത്. ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയിൽ വിജയം കാണുകയും ചെയ്തു. സിരീസിലെ നാലാമത്തെ സ്മാർട്ട്‌ഫോണായിയാണ് M40 വിപണിയിലെത്തുന്നത്  
 
M30യിൽ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ളതാവും M40 എന്നാണ് ടെക് ലോകത്ത് വിലയിരുത്തെപ്പെടുന്നത്.  6.3 ഇഞ്ച് അമോലെഡ് ഫുൾ എച്ച് ഡി പ്ലാസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് M40യെ പ്രതീക്ഷിക്കപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നില എന്നീ മൂന്ന് കളർ വേരിയാന്റുകലിലായിരിക്കും സ്മാർട്ട്‌ഫോൺ വിപണിയിലെത്തുക എന്നാണ് സൂചന.
 
ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറായിരിക്കും ഫോണിൽ ഉണ്ടാവുക എന്നും ടെക്ക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. 6 ജി ബി റാം വേരിയന്റിലായിരിക്കും ഫോൺ വിപണിയിലെത്തുക. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പൊസസറായിരിക്കും ഗ്യാലക്സി M40യിക്ക് കരുത്ത് പകരുക. ഷവോമിയുടെ നോട്ട് സെവൻ സീരീസിനോടും, റിയൽമിയുടെ 3 സീരീസിനോടുമായിരിക്കും M40യുടെ മത്സരം. 25,000ത്തിള്ളിലാണ് സ്മാർട്ട്‌ഫോണിന് വില പ്രതീക്ഷിക്കപ്പെടുന്നത്.
 
ഗ്യാലക്സി A10sനെയും M40ക്കൊപ്പം ഇന്ത്യൻ വിപണീയിലെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട് 10,000 താഴെയാണ് ഈ ഫോണിന് വില
പ്രതീക്ഷിക്കപ്പെടുന്നത്. SM-A207, SM-A307, SM-A507, SM-A707, SM-A907, SM-A908, SM-M307 എന്നീ മോഡൽ നാമങ്ങളിലുള്ള സ്മാർട്ട്‌ഫോണുകളും വിപണിയിലെത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിപയുടെ സമയത്ത് ലീവ് എടുത്ത് വീട്ടില്‍ പോയാലോന്ന് ആലോചിച്ചവരുണ്ട്, ഈ മലാഖ വിളി ഒന്ന് നിർത്തുമോ?‘- വൈറലായി നഴ്‌സിന്റെ കുറിപ്പ്