Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റഷ്യക്കെതിരെ സൈബർ ആക്രമണം: പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു

റഷ്യക്കെതിരെ സൈബർ ആക്രമണം: പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തു
, ഞായര്‍, 27 ഫെബ്രുവരി 2022 (08:45 IST)
റഷ്യൻ സർക്കാരിന്റെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം.റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവർത്തനരഹിതമായത്.
 
പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമങ്ങളുടേയുംവെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും യുക്രെയ്‌നിയൻ ഗാനങ്ങൾ ഇവയിൽ സംപ്രേക്ഷണം ചെയ്‌തതായും യുക്രൈന്റെ ടെലികോം ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമസ്ഥാപനമായ 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യൻ ആക്രമണത്തിൽ 64 യുക്രെയ്‌ൻ പൗരന്മാർ മരിച്ചതായി യുഎൻ: മരണസംഖ്യ ഇനിയും ഉയർന്നേക്കാം