ചാറ്റിങ് രസകരമാക്കുന്നതിന് വാട്ട്സ് ആപ്പ് എപ്പോഴും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. വാട്ട്സ് ആപ്പ് ചാറ്റ് വിൻഡോയ്ക്ക് വാൾ പേപ്പർ നൽകാനുള്ള ഫീച്ചർ ഇത്തരത്തിൽ കൊണ്ടുവന്നതാണ്. ഈ ഫീച്ചറിന്റെ പരിഷ്കരിച്ച പതിപ്പ് ഉപയോക്താാക്കൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് വാട്ട്സ് ആപ്പ്. നേരത്തെ എല്ലാ ചാറ്റ് വിൻഡോകൾക്കുമായി ഒറ്റ വാൾ പേപ്പർ സെറ്റ് ചെയ്യാൻ മാത്രമാണ് സധിച്ചിരുന്നത്.
എന്നാൽ പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിൻഡോകൾക്കും പ്രത്യേകം വാൾപേപ്പറുകൾ നൽകാനാകും എന്നാണ് റിപ്പോർട്ടുകൾ. ഗാലറിയിൽനിന്നും ഇഷ്ടമുള്ള വാൾ പേപ്പർ തെരെഞ്ഞെടുത്ത് കോണ്ടാക്ട് ചാറ്റ് വിൻഡോകൾക്ക് നൽകാം. ആദ്യഘട്ടത്തിൽ ഐഒഎസ് പതിപ്പുകളിലായിരിയ്ക്കും ഈ ഫീച്ചർ ലഭ്യമാവുക. വൈകാതെ ആൻഡ്രോയിഡ് പതിപ്പുകളിലും ഫീച്ചർ എത്തും. വാബീറ്റാ ഇൻഫോയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.