Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നെറ്റ്‌ഫ്ലിക്‌സ് അക്കൗണ്ട് പങ്കുവെയ്‌ക്കൽ ഇനി എളുപ്പമാവില്ല, വീടിന് പുറത്തുള്ളവർക്ക് ഇനി അധിക തുക നൽകേണ്ടിവരും

നെറ്റ്‌ഫ്ലിക്‌സ് അക്കൗണ്ട് പങ്കുവെയ്‌ക്കൽ ഇനി എളുപ്പമാവില്ല, വീടിന് പുറത്തുള്ളവർക്ക് ഇനി അധിക തുക നൽകേണ്ടിവരും
, വ്യാഴം, 17 മാര്‍ച്ച് 2022 (19:37 IST)
അക്കൗണ്ട് പങ്കുവെയ്‌ക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി  പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സ്. വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്‌ക്കാൻ അധിക തുക ഈടാക്കാനാണ് ഒടി‌ടി ഭീമന്റെ നീക്കം. പരീക്ഷണാർത്ഥമായി ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇത് നടപ്പിൽ വരുത്തി.
 
എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തതയില്ല. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. വീടിന് പുറത്തുള്ള സുഹൃത്തു‌ക്കൾക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്‌ക്കുന്നത് സാധരണമാണ്. പുതിയ രീതി നിലവിൽ വന്നാൽ ഈ പതിവിനു മാറ്റമുണ്ടായേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി