ഈ വെബ്സൈറ്റുകളും ജിയോ ബ്ലോക്ക് ചെയ്തു !
ഈ വെബ്സൈറ്റുകളും ജിയോ ബ്ലോക്ക് ചെയ്തു !
ടെലികോം മേഖലയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ടെലികോം ഐ ടി ഡിപ്പർട്ടുമെന്റുകൾ ഇതിന്റെ ഭാഗമായി പോൺ സൈറ്റുകൾ ഉൾപ്പടെ നിരവധി വെബ്സൈസൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഐ ടി മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ആയിരത്തിലധികം വരുന്ന വെബ്സൈറ്റുകൾ ഇന്ത്യയിൽ പ്രവർത്തനരഹിതമായി.
രാജ്യത്ത് ജിയോ നെറ്റ്‌വർക്കാണ് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം വെബ്സൈറ്റുകൾക്ക് ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനു പിന്നാലെ മറ്റു ടെലികോം കമ്പനികളും നിരോധനം നടപ്പിലാക്കി. ഇപ്പോഴിത ജിയോ നെറ്റ്‌വർക്കിലൂടെ വി എൻ പി പ്രോക്സി വെബ്സൈറ്റുകൾ ലഭ്യമാകുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്,
രാജ്യത്തെ ഐ ടി നിയമങ്ങൾ മറികടക്കുന്നതിനായാണ് ആളുകൾ വി എൻ പി പ്രോക്സി വെബ്സൈറ്റുകളുടെ സഹായം തേടാറുള്ളത്. തട്ടിപ്പുകൾക്കും മറ്റു ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾ ഇത്തരം വെബ്സൈറ്റുകളുടെ സഹായമാണ് തേടാറുള്ളത്. മറ്റൊരു രാജ്യത്തിനെ ഐ പി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഇന്ത്യൻ നിയന്ത്രണങ്ങൾ ഇവക്ക് ബാധമകാമില്ല എന്നതാണ് ഇതുപയോഗിക്കുന്നതിന് പിന്നില കാരണം.
hide.me, vpnbook.com, whoer.nte എന്നി വെബ്സൈറ്റുകൾ ജിയോ നെറ്റ്‌വർക്കിലൂടെ ഇപ്പോൾ ലഭ്യമാകുന്നില്ല എന്ന് നിരവധി പേർ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇങ്ങനെയെങ്കിൽ പ്രോക്സി വെബ്സൈറ്റുകൾക്ക് മറ്റു നെറ്റ്‌വർക്കുകളിലും ഉടൻ പൂട്ട് വീണേക്കും.