Webdunia - Bharat's app for daily news and videos

Install App

Jio 5G Phone: ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ എത്തുന്നു, അറിയേണ്ടതെല്ലാം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (18:03 IST)
റിലയൻസിൻ്റെ പുതിയ സ്മാർട്ട്ഫോൺ ഉടൻ പുറത്തിറങ്ങും. ജിയോയുടെ ആദ്യ 5ജി സ്മാർട്ട് ഫോണാണ് വിപണിയിലെത്താൻ ഒരുങ്ങുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈ മാസം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഫോൺ അവതരിപ്പിച്ചേക്കും.
 
ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ ജിയോയുടെ ആദ്യ സ്മാർട്ട് ഫോൺ കഴിഞ്ഞ കൊല്ലമാണ് പുറത്തിറക്കിയത്. ജിയോയുടെ 5ജി ഫോണിൻ്റെ വില 10,000 രൂപയുടെ താഴെയായിരിക്കുമെന്നാണ് സൂചനകൾ. സമ്പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ഫോണാണിതെന്നാണ് പറയപ്പെടുന്നത്. ഫോണിൻ്റെ കൂടെ ഡാറ്റാ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും. ഫോണും ഡാറ്റാ പാക്കേജും ഒരുമിച്ച് സ്വന്തമാക്കാനും അവസരം ഉണ്ടാകും.
 
 6.5-ഇഞ്ച് വലുപ്പമുള്ള എച്ഡിപ്ലസ് ഡിസ്‌പ്ലേയുംനേരത്തെ ഇറക്കിയ സ്‌നാപ്ഡ്രാഗൺ 480 5ജിയും ആയിരിക്കാം ജിയോ ഫോണിൻ്റെ പ്രോസസർ എന്നാണ് പ്രതീക്ഷിക്കുന്നത്. 4ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള വേരിയൻ്റുകളും ഉണ്ടാകും.12 എംപിയുടെ മെയിൻ  ക്യാമറയും 2 എംപി മാക്രോ സെൻസറും ഉണ്ടാകും. സെൽഫി ക്യാമറ 8 എംപി ആയിരിക്കും. റിലയൻസും ഗൂഗിളും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസ് ആൻഡ്രോയ്ഡ് ഒഎസ് ആയിരിക്കും ഫോണിൽ ഉണ്ടാവുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments