Webdunia - Bharat's app for daily news and videos

Install App

ഐ ടി കമ്പനികൾ പിരിച്ചുവിടൽ നടപടികളിലേക്ക് നീങ്ങുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായേക്കുമെന്ന് റിപ്പോർട്ട്

റോയ് തോമസ്
തിങ്കള്‍, 11 നവം‌ബര്‍ 2019 (17:37 IST)
ഇന്ത്യയിൽ ഐടി കമ്പനികൾ പിരിച്ചുവിടൽ നടപടികളിലേക്ക് നീങ്ങുന്നതായി സൂചന. സങ്കേതിക രംഗത്ത്  നടന്നിട്ടുള്ള മുന്നേറ്റങ്ങളും അമേരിക്കയിലെ പരിഷ്കരിച്ച തൊഴിൽ നിയമങ്ങളും ചിലവ് ചുരുക്കുവാനുള്ള സമ്മർദ്ദവുമാണ് കമ്പനികളെ ഈ കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം  20,000ത്തോളം പേർക്ക് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ്  കണക്കാക്കപെടുന്നത്. 
 
ഐ ടി കമ്പനികളിൽ പ്രൊജക്ട് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ഉയർന്ന തലത്തിൽ ജോലി ചെയ്യുന്ന ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്  നടപടികൾ പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇവരേയും ഇവർക്ക് പുറമെ മധ്യതലത്തിൽ തൊഴിൽ ചെയ്യുന്നവരേയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 
ഐ ടി രംഗത്തെ വമ്പൻ കമ്പനികളായ കോഗ്നിസെന്റ്, ഇൻഫോസിസ് എന്നിവർ ഇത്തരത്തിലായിരിക്കും തങ്ങളുടെ ഭാവിയിലേ തീരുമാനങ്ങൾ എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 12,000 പേരെ കോഗ്നിസെന്റ് പിരിച്ചുവിടും,  ഇൻഫോസിൽ 10,000 പേർക്കും ഇത്തരത്തിൽ ജോലി നഷ്ടപ്പെടും. 
 
ഇതുവഴി പ്രവർത്തന മൂലധനം .100 മില്യൺ ഡോളർ മുതൽ 150 മില്യൺ ഡോളർ വരെ ലാഭിക്കാനാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്. 350 മില്യൺ ഡോളർ മുതൽ 400 മില്യൺ ഡോളർ വരെ ലാഭം നേടാമെന്ന്  കോഗ്നിസെന്റും കണക്കുകൂട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments