Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൂൺലൈറ്റിംഗ് വേണ്ട: ജീവനക്കാരോട് നിലപാട് കർശ്ശനമാക്കി ഇൻഫോസിസ്

മൂൺലൈറ്റിംഗ് വേണ്ട: ജീവനക്കാരോട് നിലപാട് കർശ്ശനമാക്കി ഇൻഫോസിസ്
, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (19:40 IST)
ഓഫീസിലെ ജോലി ചെയ്യുന്നതിനൊപ്പം പുറമെയുള്ള ജോലി കൂടി ഏറ്റെടുത്ത് ചെയ്യുന്ന ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്. മൂൺലൈറ്റിങ് അഥവാ പുറം ജോലി ചെയ്യുന്നത് പിരിച്ചുവിടൽ അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് നയിക്കുമെന്ന് കമ്പനി ജീവനക്കാരോട് വ്യക്തമാക്കി.
 
ടു-ടൈമിംഗ് ഇല്ല, മൂൺലൈറ്റിംഗ് പാടില്ല' എന്ന സബ്ജക്ട് ലൈനോടുകൂടിയാണ് ഇമെയിൽ അയച്ചിരിക്കുന്നത്. ഒരുമാസം മുൻപ് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി മറ്റൊരു ജോലി ഏറ്റെടുക്കുന്ന മൂൺലൈറ്റ് സമ്പ്രദായത്തിനെതിരെ രംഗത്ത് വന്നിരുന്നു.
 
 
കൊവിഡ് സമയത്ത് ജീവനക്കാരെ വിദൂരസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാൻ അന്നുവദിച്ചതോടെയാണ് ഈ പ്രവണത് വർധിച്ചത്. ഇത്തരത്തിൽ ജീവനക്കാർ മറ്റ് ജോലികൾ കൂടി ഏറ്റെടുക്കുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നുവെന്നും ദാറ്റ ലംഘനത്തിന് കാരണമാകുമെന്നും സ്ഥാപനങ്ങൾ ചൂണ്ടികാണിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ ഫോൺ 14 ഇന്ത്യയിൽ നാളെയെത്തും: വില 79,900 രൂപ മുതൽ