വാർത്തകൾ, ഐടി, ടെക്നോളജി, ഹോണർ 30 എസ്, News, IT, Technology, Honor 30s, ഡല്‍ഹി: ഹോണര്‍, 30 എസ് ഉടൻ വിപണിയിലെത്തും. മാർച്ച് മുപ്പതിന് ചൈനീസ് വിപണിയിലാണ് സ്മാർട്ട്ഫോൺ ആദ്യം വിപണിയിലെത്തുക. ചൈനയിലെ ലോഞ്ചിന് ശേഷം അധികം വൈകാതെ തന്നെ സ്മാർട്ട്‌ഫോൺ ഇന്ത്യ ഉൾപ്പടെയുള്ള മറ്റു വിപണികളിലേക്കും എത്തും.
സ്മാർട്ട്ഫോണിനെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നോച്ച്‌ലെസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത് എന്ന് ടീസർ സൂചന നൽകുന്നുണ്ട്. ക്വാഡ് റിയർ ക്യാമറകളുമായാവും സ്മാർട്ട്ഫോൺ എത്തുക. 5G സ്മാർട്ട്ഫോണായിരിക്കും ഹോണർ 30 എസ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
കിരിൻ 820 5G ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. 10V, 4A പവര്‍ കോണ്‍ഫിഗറേഷനോടുകൂടിയ 40W ഫാസ്റ്റ് ചാര്‍ജിംഗ് ഫോണിൽ ഉണ്ടായിരിക്കും എന്നും സൂചനകൾ ഉണ്ട് എന്നാൽ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി ബാക്കപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.