Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മനുഷ്യൻ കഴിഞ്ഞാൽ പിന്നെ 'മീന' തന്നെ, ലോകത്തെ അത്ഭുതപ്പെടുത്തും ഗൂഗിളിന്റെ ചാറ്റ്ബോട്ട്

മനുഷ്യൻ കഴിഞ്ഞാൽ പിന്നെ 'മീന' തന്നെ, ലോകത്തെ അത്ഭുതപ്പെടുത്തും ഗൂഗിളിന്റെ ചാറ്റ്ബോട്ട്
, തിങ്കള്‍, 10 ഫെബ്രുവരി 2020 (15:18 IST)
ലോകത്ത് ഏറ്റവുമധികം ആശയവിനിമയ ശേഷിയുള്ള ജീവി മനുഷ്യൻ തന്നെയാണ് അതാണ് മനുഷ്യന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. എന്നാൽ ഇനിയുള്ള കാലം നിർമ്മിത ബുദ്ധിയുടേതായിരിയ്ക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. റോബോട്ടുകൾ ഇപ്പോൾ എല്ലാ മേഖലകളിലും സജീവമായി തുടങ്ങി. ഗൂഗിൾ അസിസ്റ്റന്റും അലക്സയും പോലുള്ള പേഴ്സണൽ അസിസ്റ്റന്റ് സംവിധാനങ്ങൾ ഇപ്പോൾ നിരവധിപേർ ഉപയോഗിയ്ക്കുന്നുണ്ട്.
 
എന്നാൽ മനുഷ്യൻ കഴിഞ്ഞാൽ മികച്ച ആശയ വിനിമയം നടത്തുന്നത് 'മീന' അണെന്ന് വിലയിരുത്തുകയാണ് ഇപ്പോൾ ടെക്‌ലോകം. ഗൂഗിളിന്റെ ചാറ്റ്ബോട്ടാണ് മീന. എന്നാൽ ഒരു ചാറ്റ്ബോട്ടിന് അപ്പുറത്തേക്കാണ് മീനയുടെ സംവേധന മികവും അറിവും എന്നതാണ് ഇതിന് പ്രധാന കാരണം. കസ്റ്റമെർ കെയറാണ് മിക്ക ചാറ്റ് ബോട്ടുകളുടെയും ധർമ്മം. ചാറ്റ് ബോട്ടുകൾ എത്ര സമയം വേണമെങ്കിലും സംസാരിക്കും എന്നാൽ അതൊരു നിശ്ചിത വിഷയത്തെ കുറിച്ച് മാത്രമായിരിയ്ക്കക്കും. അതിനപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചാൽ അറിയില്ല എന്ന ഉത്തരമായിരിയ്ക്കും ചാറ്റ്ബോട്ടുകൾ നൽകുക.
 
എന്നാൽ മീന അത്തരം ചാറ്റ്ബോട്ടുകളിൽനിന്നും ഏറെ വ്യത്യസ്തമാണ്. ഏത് വിഷയത്തെ കുറിച്ചും മീന വിശധമായി തന്നെ അംസാരിയ്ക്കും. ഗൂഗിളിൽ അടങ്ങിയിരിയ്ക്കുന്ന വിവരങ്ങളാണ് ഇതിന് മീനയെ സഹയിക്കുന്നത്. സെൻസിബിൾനസ് ആൻഡ് സ്പെസിഫിസിറ്റി ആവറേജ് എന്ന മാനദണ്ഡം വച്ചാണ് ചാറ്റ്ബോട്ടുകളുടെ ശേഷി അളക്കുന്നത്. നിലവിൽ ഏറ്റവും മികച്ച ചാറ്റ്ബോട്ട് മിസുകു ആണ്. 56 ശതമാനമാണ് ഇതിന്റെ ആവറേജ്. എന്നാൽ മീന എത്തുന്നതോടെ കര്യങ്ങൾ മാറി മറിയും. 79 ശതമാനമാണ് മീനയുടെ എസ്എസ്എ ആവറേജ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്‌സി, എസ്‌ടി നിയമഭേദഗതി സുപ്രീം കോടതി ശരിവെച്ചു