2014ൽ വിപണിയിലെത്തി ഇന്ത്യൻ വാഹനം ലോകത്ത് ഏറെ സ്വീകാര്യത നേടിയ പ്രീമിയം ഹാച്ച്‌ബാക്കാണ് ഹ്യുണ്ടായ് ഐ20. ഇപ്പോഴിതാ വാഹനത്തെ കൂടുതൽ പ്രീമിയമാക്കി പരിഷ്കരിച്ച പതിപ്പ് വിപണിയിൽ എത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഹ്യൂണ്ടായി. പരിഷ്കരിച്ച ഐ20യുടെ രേഖാചിത്രങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടു. ജനീവ മോട്ടോർ ഷോയിൽ വാഹനത്തെ അവതരിപ്പിയ്ക്കും എന്ന് ഹ്യുണ്ടായ് വ്യക്തമാക്കി കഴിഞ്ഞു. 2020 അവസാനത്തോടെ വാഹനം ഇന്ത്യയിലെത്തിയത്
വലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്ലുകളാണ് വഹനത്തിന്റെ ഡിസൈനിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം. കൂടുതൽ സ്പോട്ടീവ് ആയ ബോഡിലൈനുകൾ വാഹനത്തിൽ കാണാം, ക്രിസ് ലൈനുകൾ ഉള്ള ബംബറുകളും പുതിയ വാഹനത്തിൽ കാണം. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിൽ പുതുതായി സ്ഥാനം പിടിച്ചിരിയ്ക്കുന്നത്. വാഹനത്തിന്റെ അകത്തളത്തിൽ കൂടുതൽ പ്രീമിയം സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട കാര്യങ്ങളിൽ ഒന്ന്. മുന്നിലും ആംറെസ്റ്റുകൾ, വയർലെസ് ചാർജിങ് തുടങ്ങിഒയ പ്രിമിയം സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ടായിരിയ്ക്കും. ആറ് എയർബാഗുകളുടെ സുരക്ഷയും വാഹനത്തിന്റെ പ്രത്യേകതയാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ പെട്രോൾ തുടങ്ങി മൂന്ന് എഞ്ചിന് പതിപ്പുകളിലായിരിയ്ക്കും വാഹനം വിപണിയിൽ എത്തിയത്.
ഫോട്ടോ ക്രെഡിറ്റ്സ്: കാർ ആൻഡ് ബൈക്സ്