രാത്രി ഫോട്ടോ എടുക്കാൻ മതിയായ വെളിച്ചം പോരാ എന്ന പരാതിയുള്ളവരാണ് മിക്ക ആളുകളും. എന്നാൽ ആ പരാതികൾക്ക് പരിഹാരമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗൂഗിള്‍ ക്യാമറകളിൽ രാത്രിയെ പകൽവെളിച്ചം പോലെ തോന്നിക്കുന്ന നൈറ്റ് സൈറ്റ് ഇപ്പോൾ ഉപയോക്താക്കളുടെ കയ്യടി വാങ്ങുകയാണ്.
ഗൂഗിൾ പിക്സൽ 3 അവതരിപ്പിച്ചപ്പോഴാണ് കമ്പനി ഗൂഗിൾ ക്യാമറയിൽ നൈറ്റ് സൈറ്റ് എന്ന പ്രത്യേക ഓപ്ഷനും അവതരിപ്പിച്ചത്. സെൽഫി ക്യാമറയിലും റിയർ ക്യാമറയിലും ഈ മോഡ് ഒരുപോലെ പ്രവർത്തിക്കും എന്നതും പ്രത്യേകതയാണ്. ഗൂഗിൾ ക്യാമറ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ സംവിധാനം എല്ലാ ഡിവൈസുകളിലും ലഭ്യമാകും.
ചുറ്റുമുള്ള പ്രകാശത്തെ ആഗിരണം ചെയ്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ഫ്രെയിമുകളുടെ എണ്ണം ക്രമീകരിക്കുന്നതോടെയാണ് രാത്രിയിലും നല്ല പ്രകാശം ക്യാമറയിൽ ലഭിക്കുന്നത്. ഗൂഗിളിന്റെ എച്ച് ഡി ആർ പ്ലസ് ചിത്രീകരണ സാങ്കേതികവിദ്യ തന്നെയാണ് ഗൂഗിൾ നൈറ്റ് സൈറ്റിലൂം ഉപയോഗിച്ചിരിക്കുന്നത്.