Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിയന്ത്രണം നഷ്ടമായാല്‍ വലിയ ഭീഷണി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

നിയന്ത്രണം നഷ്ടമായാല്‍ വലിയ ഭീഷണി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

അഭിറാം മനോഹർ

, ബുധന്‍, 9 ഒക്‌ടോബര്‍ 2024 (16:26 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ പറ്റി മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജെഫ്രി ഇ ഹിന്റണ്‍. മെഷീന്‍ ലേണിംഗിലെ നേട്ടങ്ങളെ തുടര്‍ന്ന് ജോണ്‍ ജെ ഹോപ്പ്ഫീള്‍ഡിനൊപ്പമാണ് ഇരുവരും പുരസ്‌കാരം നേടിയത്.
 
എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക രേഖപ്പെടുത്തി. എ ഐ വികസനത്തിന്റെ അപകടസാധ്യതകളെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണെന്നാണ് ഹിന്റണ്‍ വ്യക്തമാക്കുന്നത്. വ്യവസായിക വിപ്ലവത്തിന് സമാനമായി എ ഐ വലിയ സ്വാധീനമാണ് ചെലുത്തുക. ഇത് ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. മികച്ച കാര്യക്ഷമതയും ഉല്പാദന ക്ഷമതയും നല്‍കും. എന്നാല്‍ അതിന്റെ അനന്തരഫലങ്ങളെ പറ്റി ആശങ്കപ്പെടേണ്ടതുണ്ട്.
 
 ശാസ്ത്രഗവേഷണം, ആരോഗ്യസംരക്ഷണം, കാലാവസ്ഥ വ്യതിയാന ലഘൂകരണം തുടങ്ങിയ മേഖലകളിലെല്ലാം എ ഐയുടെ അനന്തസാധ്യതകളെ അംഗീകരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള ദുരുപയോഗത്തിനും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കും എതിരെ ജാഗ്രതയുടെ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: അടുത്ത ഒരാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യത; ലക്ഷദ്വീപിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു