Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എ ഐ വന്നതോടെ പണി പോയി, 12,500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ

എ ഐ വന്നതോടെ പണി പോയി, 12,500 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഡെൽ

അഭിറാം മനോഹർ

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (16:03 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ടെക് ഭീമനായ ഡെല്‍. കമ്പനിയിലെ പതിനായിരത്തിലധികം ജീവനക്കാരെയാണ് അമേരിക്കന്‍ ടെക് ഭീമന്മാര്‍ പിരിച്ചുവിട്ടത്. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പുറത്താക്കല്‍ നടപടിക്ക് വിധേയരായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേരെയാണ് പറഞ്ഞുവിട്ടത്.
 
പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനും എ ഐ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്നാണ് കമ്പനിയുറ്റെ വിശദീകരണം. അടുത്ത അഞ്ച് വര്‍ഷത്തിനകം അമേരിക്കയില്‍ മാത്രം ഏകദേശം 16 ശതമാനം ജോലികള്‍ എ ഐ സാങ്കേതിക വിദ്യ കാരണം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 40 ശതമാനത്തോളം ജോലികള്‍ എ ഐ മൂലം ബാധിക്കപ്പെടുമെന്നാണ് ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയ്ക്ക് ശേഷം മഴ കനക്കും; രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്