Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെഗാസസ് ഹാക്കിങ് സ്ഥിരീകരിച്ച് ഫ്രഞ്ച് ഏജൻസി: ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്ന ആദ്യ സർക്കാർ ഏജൻസി

പെഗാസസ് ഹാക്കിങ് സ്ഥിരീകരിച്ച് ഫ്രഞ്ച് ഏജൻസി: ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്ന ആദ്യ സർക്കാർ ഏജൻസി
, വെള്ളി, 30 ജൂലൈ 2021 (19:43 IST)
ഫ്രാൻസ് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ  എഎൻഎസ്ഐ രാജ്യത്തെ ഓൺലൈൻ അന്വേഷണ ജേണൽ മീഡിയപാർട്ടിലെ രണ്ട് പത്രപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസ് സ്പൈവെയർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ലോകത്ത് ഇതാദ്യമായാണ് ഒരു സർക്കാർ ഏജൻസി പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിക്കുന്നത്.
 
പെഗാസസ് ഫോൺ ചോർത്തലിനെ പറ്റി ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ അതേ നിഗമനങ്ങളിലാണ് എ.എൻ.എസ്.എസ്.ഐ പഠനവും എത്തിചേർന്നതെന്ന് മീഡിയഡിയ റിപ്പോർട്ട് ചെയ്‌തു.
 
 ഇന്ത്യയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വാർത്ത വന്നിരുന്ന. പ്രതിപക്ഷം അന്വേഷണം വേണമെന്ന് വലിയതോതിൽ ആവശ്യപ്പെട്ടിട്ടും ഇത് പരിഗണനയിലെടുക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോക്യോ ഒളിംപിക്‌സ്: പുരുഷ ടെന്നീസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍താരം ജോക്കോവിച്ച് പുറത്തായി