കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ കമ്പനികളും അടച്ചിട്ടിരിക്കുകയാണ്. മിക്ക കമ്പനികളും തങ്ങളുടെ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം ഓപ്ഷനാണ് നൽകിയിരിക്കുന്നത്. കോടിക്കണക്കിന് ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുകയാണ് ഇത്തരക്കരെ സഹായിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
ഒരു മസത്തേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുകയാണ് ബിഎസ്എൻഎൽ നിലവിലെ ബിഎഎൻഎൽ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭ്യമാവുക. നിലവിൽ ടെലിഫോൺ കണക്ഷൻ മാത്രമാണ് ഉള്ളത് എങ്കിൽ ബ്രോഡ് ബാൻഡ് ലൈനുകൾ സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ഒരു മോഡം മാത്രം ഉപയോക്താവ് വങ്ങിയാൽ മതിയാകും.
ഒരു മാസത്തിനുശേഷം ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള പെയ്ഡ് പ്ലാനുകളിലേക്ക് മാറാനാകും. അതിവേഗ ഇന്റർനെറ്റ് വേണ്ടവർക്ക് ഒപ്റ്റികൽ ഫൈബർ ലൈൻ സ്ഥാപിക്കാൻ മാത്രമായിരിക്കും ബിഎസ്എൻഎൽ പണം ഈടാക്കുക.