Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫ്ലിപ്‌കാർട്ട് താൽക്കാലികമായി സേവനം നിർത്തിവച്ചു, ആമസോൺ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും

ഫ്ലിപ്‌കാർട്ട് താൽക്കാലികമായി സേവനം നിർത്തിവച്ചു, ആമസോൺ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും
, ബുധന്‍, 25 മാര്‍ച്ച് 2020 (19:00 IST)
കോവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്‌കാർട്ടും സേവനത്തിൽ മാറ്റങ്ങൾ വരുത്തി. ഫ്ലിപ്കാർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, എന്നാൽ ആമസോൺ അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും.   
 
ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണ നൽകുന്നതിനായി മറ്റു ഉത്പന്നങ്ങളുടെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് എന്ന് ആമസോൺ വ്യക്തമാക്കുകയായിരുന്നു. ഇന്നലെ മുതൽ ഇത് പ്രാപല്യത്തിൽ വന്നു. ഗ്രോസറികൾ, പാക്കേജുചെയ്ത ഭക്ഷണം, ആരോഗ്യ പരിരക്ഷ, ശുചിത്വം, വ്യക്തിഗത സുരക്ഷ, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ എന്നിവ മത്രമായിരികും ആമസോൺ വിതരണം ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ് 19, വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 118, 12 പേർ രോഗവിമുക്തർ