Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സൈബർ ആക്രമണത്തിൽ 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ

സൈബർ ആക്രമണത്തിൽ 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ
, ഞായര്‍, 23 മെയ് 2021 (17:19 IST)
സൈബർ ആക്രമണത്തിൽ 45 ലക്ഷത്തോളം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യംചെയ്യുന്ന ടെക്നോളജി കമ്പനിയായ എസ്.ഐ.ടി.എ.യുടെ സെർവറുകളിൽ 2021 ഫെബ്രുവരിയിലാണ് സൈബർ ആക്രമണമുണ്ടായത്.26 വിമാനക്കമ്പനികളുള്ള സ്റ്റാർ അലയൻസിൽ ഉൾപ്പെട്ട കമ്പനികൾക്ക് വിമാനയാത്രക്കാരുടെ വ്യക്തിഗതവിവരങ്ങൾ കൈകാര്യംചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളാണ് എസ്ഐടിഎ നൽകുന്നത്.
 
ഉപഭോക്താക്കളുടെ പേര്, ഫോൺനമ്പർ, പാസ്പോർട്ട് വിവരങ്ങൾ, ടിക്കറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടുന്ന വ്യക്തിഗതവിവരങ്ങളാണ് ചോർന്നിട്ടുള്ളത്. 2011 ഓഗസ്റ്റ് 26-നും 2021 ഫെബ്രുവരി 20-നും ഇടയിൽ ടിക്കറ്റ് ബുക്കുചെയ്തവരുടെ വിവരങ്ങളാണ് ചോർന്നത്. സിങ്കപ്പൂർ എയർലൈൻസിന്റെ 5.8 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ കഴിഞ്ഞ മാർച്ചിൽ ചോർന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകൾ കുറഞ്ഞാലും ജാഗ്രത തുടരണം:വീണ ജോർജ്