ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് പഴയ ആളുകള്‍ പറയുമ്പോള്‍ ആധുനിക തലമുറ അതിനെ പുശ്ചിച്ച് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രഹണസമയത്ത് സൂര്യനെ നോക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രം നന്നെ പറയുന്നുണ്ട്. നേരിട്ട് സൂര്യരശ്മികള്‍ കണ്ണില്‍ പതിക്കുമ്പോള്‍ അത് റെറ്റിനയ്ക്ക് പൊള്ളലേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി കൃഷ്ണമണി അടയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രഹണസമയം ചന്ദ്രന്‍ സൂര്യനെ മറയുന്നതിനാല്‍ കൃഷ്ണമണി തുറന്നിരിക്കുകയും സൂര്യരശ്മികള്‍ റെറ്റിനയിലെ കോശങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
ഇത് സ്ഥിരമായ കാഴ്ചപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. അതിനാല്‍ സൂര്യഗ്രഹണം വീക്ഷിക്കാന്‍ പ്രത്യേകതരത്തിലുള്ള ഗ്രാസുകള്‍ ഉപയോഗിക്കാം. അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ കഴിവുള്ള ഗ്ലാസുകളാണ് തിരഞ്ഞെടുക്കേണ്ടത്.