Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒരേ നക്ഷത്രക്കാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമോ?

ഒരേ നക്ഷത്രക്കാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമോ?

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ജൂലൈ 2022 (13:44 IST)
ഒരേ നക്ഷത്രക്കാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാമോ എന്ന വിഷയത്തില്‍ പലര്‍ക്കും വിഭിന്ന അഭിപ്രായമാണ് ഉള്ളത്. അത്തരത്തില്‍ വിവാഹിതരായി വിജയകരമായി ദാമ്പത്യം ജീവിതം മുന്നോട്ട് നയിക്കുന്നവരെ ചൂണ്ടിക്കാട്ടുന്നു. മറുകൂട്ടരാകട്ടെ ദാമ്പത്യം പരാജയപ്പെട്ട ഒരേ നക്ഷത്രക്കാരായ ഭാര്യാഭര്‍ത്താക്കന്മാരെ ചൂണ്ടിക്കാടിടയും വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിനു പിന്നിലെ വസ്തുതയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
 
ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാല്‍ ദോഷമാണ്. ഇത്തരക്കാര്‍ വിവാഹത്തിന്റെ ആദ്യനാളുകളില്‍ മാത്രം ഒരുമയോടെ ജീവിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്യുമെന്നാണ് ജ്യോതിഷം പറയപ്പെടുന്നത്. ഒരേ നാളുകാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കണ്ടകശനി, ഏഴരശനി എന്നീ ദശാകാലങ്ങള്‍ വരുമ്പോള്‍ ഒരുപോലെ വരികയും ദോഷഫലങ്ങള്‍ക്ക് ശക്തികൂടുകയും ചെയ്യും. ചിലരുടെ പ്രായത്തിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കും.
 
രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം. ഈ ആറ് നക്ഷത്രങ്ങളില്‍ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം ഒന്നു തന്നെ ആകുന്നത് രണ്ട് പേര്‍ക്കും ദുഃഖവും ആപത്തും ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. കൂടാതെ പൂരാടം, ഭരണി, അത്തം,ആയില്യം, തൃക്കേട്ട, ചതയം. എന്നീ ആറ് നക്ഷത്രങ്ങള്‍ സ്ത്രീയുടേയും പുരുഷന്റേയും ഒരേപോലെ വന്നാല്‍ ധനനാശവും വിയോഗവും അകാല മരണവും സംഭവിക്കുമെന്നും പറയപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ ഇവയാണ്