Webdunia - Bharat's app for daily news and videos

Install App

ആദ്യ സെഞ്ചുറിക്ക് കാത്തിരുന്നത് 12 വർഷം, പിന്നീട് തുടർച്ചയായി രണ്ട് സെഞ്ചുറികൾ: ഇത് ഗബ്ബർ സ്റ്റൈൽ

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (12:13 IST)
ഐപിഎല്ലിലെ എല്ലാ സീസണുകളിലും കളം നിറഞ്ഞുകളിക്കാറുണ്ടെങ്കിലും കഴിഞ്ഞ 12 വർഷവും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാനായ ശിഖർ ധവാന് ഒരു സെഞ്ചുറി കിട്ടാക്കനിയായിരുന്നു. പതിമൂന്നാമത് ഐപിഎൽ സീസണിന്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിക്കുകയും ചെയ്‌തതോടെ പലരും ശിഖർ ധവാനെ എഴുതിതള്ളുകയും ചെയ്‌തു. എന്നാൽ അവിടെ നിന്ന് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറി കൊണ്ടാണ് ധവാൻ മറുപടി നൽകിയത്. രസം എന്തെന്നാൽ കളി അവിടെ നിന്നില്ല അടുത്ത കളിയിലും സെഞ്ചുറി. ഐപിഎല്ലിൽ തന്നെ ആദ്യം.
 
ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി എന്ന റെക്കോഡ് മാത്രമല്ല പഞ്ചാബിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ശിഖർ ധവാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ഡൽഹി 164 റൺസിലൊതുങ്ങിയപ്പോൾ അതിൽ 106 റൺസ് നേടിയത് ധവാനായിരുന്നു.  തന്റെ 167ആം ഐപിഎൽ ഇന്നിങ്സിലായിരുന്നു ധവാന്റെ ആദ്യ സെഞ്ചുറി. ഇത്രയും ഇന്നിങ്സുകളെടുത്ത് സെഞ്ചുറി എടുത്ത താരവും ധവാൻ തന്നെ. ഐപിഎല്ലിൽ 5000 റൺസെന്ന നാഴികകല്ലും ധവാൻ പിന്നിട്ടു.
 
മുമ്പ് നാല് താരങ്ങളാണ് ഒരു ഐപിഎല്‍ സീസണില്‍ ഒന്നോ അതില്‍ കൂടതലോ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി, ക്രിസ് ഗെയ്‌ൽ,ഹാഷിം അംല,ഷെയ്‌ൻ വാട്ട്‌സൺ എന്നിവരാണ് ആ താരങ്ങൾ. എന്നാൽ അവർക്കാർക്കും തന്നെ തുടർച്ചയായി സെഞ്ചുറികൾ നേടാനായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments