Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ എന്നെയാരും വാങ്ങാത്തത് നന്നായി: മാർനസ് ലബുഷെയ്‌ൻ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (18:07 IST)
പതിനാലാമത് ഐപിഎൽ ടൂർണമെന്റിൽ തന്നെയാരും വാങ്ങാതിരുന്നത് നന്നായെന്ന് ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ. ഇന്ത്യയിലെ കൊവിഡ് സാഹചര്യം മുൻനിർത്തി‌യാണ് താരത്തിന്റെ പരാമർശം.
 
ഞാന്‍ ഐ.പി.എല്‍ കളിക്കാന്‍ വരാതിരുന്നത് നന്നായെന്ന് തോന്നുന്നു. അതിലൂടെ എനിക്ക് ഷെഫീല്‍ഡ് ഷീല്‍ഡ് ജയിക്കാനായി. പിന്നെ ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ കൂടി നോക്കു. ഇന്ത്യയിലുള്ള ഓസീസ് കളിക്കാരെ കുറിച്ചോർത്ത് എനിക്ക് വിഷമമുണ്ട് താരം പറഞ്ഞു.
 
ഇന്ത്യയിൽ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നവരല്ല എല്ലാവരും. അവര്‍ സുരക്ഷിതരായി ഇന്ത്യയില്‍ തുടരുമെന്നും ഐപിഎല്ലിന് ശേഷം സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു’ ലബുഷെയ്ന്‍ പറഞ്ഞു. 2021 ഐപിഎൽ സീസണിന് മുൻപ് നടന്ന ലേലത്തിൽ ലബുഷെയ്‌നിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ അടിസ്ഥാന വിലയായ ഒരു കോടി മുടക്കി താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ട് വന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments