ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. കഴിഞ്ഞ മത്സരത്തിലെ പത്ത് വിക്കറ്റ് ജയത്തോടെ വിമർശകരുടെ വായടപ്പിച്ചാണ് ചെന്നൈയുടെ വരവ്. തുടർച്ചയായ 3 തോൽവികൾക്കൊടുവിൽ പഞ്ചാബിനെതിരെ പത്ത് വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. അതേസമയം 4 മത്സരങ്ങളിൽ നിന്നും 2 തോൽവിയും 2 വിജയങ്ങളും നേടിയാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്.
ഡ്വെയ്ന്‍ ബ്രാവോയും അമ്പാട്ടി റായുഡുവും പരുക്ക് മാറിയെത്തിയതിന്റെ പിന്നാലെ ഷെയ്ന്‍ വാട്‌സണും ഫാഫ് ഡുപ്ലെസിയും ഫോം കണ്ടെത്തിയതോടെ ചെന്നൈ നിര ആശ്വാസത്തിലാണ്. ധോണിയും ജഡേജയുമടക്കം വീണ്ടും ബാറ്റ്സ്മാന്മാർ ടീമിലുണ്ട് എന്നത് ചെന്നൈ നിരയുടെ ആഴം വ്യക്തമാക്കുന്നു.
അതേസമയം ശുഭ്മാന്‍ ഗില്ലിനെയും ഓയിന്‍ മോര്‍ഗനെയുമാണ് കൊൽക്കത്ത കൂടുതൽ ആശ്രയിക്കുന്നത്. ക്യാപ്‌റ്റനെന്ന നിലയിൽ ദിനേഷ് കാർത്തിക് പൂർണപരാജയമാണ്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും ഓപ്പണറായി പരീക്ഷണം തുടരുന്ന സുനില്‍ നരൈനും കൂറ്റനടിക്കാരന്‍ ആന്ദ്രേ റസ്സലും ടീമിന് കാര്യമായ സംഭാവന നൽകിയിട്ടില്ല, അതേസമയം ടീമിലെ യുവപേസർമാരായ കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും ഓസീസ് താരം പാറ്റ് കമ്മിൻസും മികച്ച പ്രകടനമാണ് കാഴ്‌ച്ചവ്ക്കുന്നത്.