Webdunia - Bharat's app for daily news and videos

Install App

പ്രയത്‌നത്തിന് യാതൊരു കുറവുമില്ല, പക്ഷേ മികവില്ലെത്താൻ സാധിക്കുന്നില്ല; മനസ്സ് തുറന്ന് മാക്‌സ്‌വെൽ

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:23 IST)
ഐപിഎല്ലിൽ മികച്ച കളി കാഴ്‌ചവെക്കാൻ സാധിക്കുന്നില്ലെങ്കിലും തന്റെ ഭാഗത്ത് നിന്നുള്ള പ്രയത്നത്തിന് കുറവ് വരുത്തിയിട്ടില്ലെന്ന് ഗ്ലെൻ മാക്‌സ് വെൽ. ഈ വർഷം തന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം സ്ഥാനത്തിനോട് ഇണങ്ങാൻ ശ്രമിക്കുകയാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.
 
രണ്ട് മാസമായി ഒരു ടീമിനൊപ്പം ചേരുമ്പോൾ ടീം ബാലൻസ് ശരിയാകേണ്ടതുണ്ട്. പഞ്ചാബ് ആ ബാലൻസിലേക്ക് എത്തുന്നതിന്റെ വക്കിലാണ്.  ഐപിഎല്ലിൽ എല്ലാവരും പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാൻ എനിക്കാവുന്നില്ല എന്നത് സത്യമാണ്. എന്നാൽ ഞാൻ പരിശീലനത്തിലോ പരിശ്രമത്തിലോ കുറവ് വരുത്തിയിട്ടില്ല. ഐപിഎല്ലിലെ മങ്ങിയ ഫോമിനെ പറ്റി മാക്‌സ്‌വെൽ പറഞ്ഞു.
 
അതേസമയം 2014ലാണ് മികവ് കാണിച്ചതെങ്കിലും 2017 ആണ് ഐപിഎല്ലിൽ തന്റെ മികച്ച വർഷമെന്നും മാക്‌സ്വെൽ പറഞ്ഞു. 2014ൽ പഞ്ചാബിനായി 552 റൺസ് മാക്‌സ്‌വെൽ അടിച്ചെടുത്തിരുന്നു. എന്നാൽ 2017ൽ നായകനായി ടീമിനെ നിരവധി തവണ വിജയിപ്പിക്കാൻ മാക്‌സ്‌വെല്ലിനായി. 2017 ബാറ്റ്സ്മാനായി 310 റൺസ് നേടിയ മാക്‌സ്‌വെൽ 7 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments