Webdunia - Bharat's app for daily news and videos

Install App

IPL 2020: ചെന്നൈ ദുരന്തമായി; 10 വിക്കറ്റിന് ജയിച്ച് മുംബൈ !

ജോണ്‍സി ഫെലിക്‍സ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (22:51 IST)
ഓരോ ദിവസവും മോശമായി വരുന്ന പ്രകടനങ്ങളുടെ കൂട്ടത്തില്‍ ഒടുവിലത്തേതും നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങള്‍ക്കിനി ഈ സീസണില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി. 
 
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 116 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (37 പന്തുകളില്‍ നിന്ന് 68), ഡി കോക്ക് (37 പന്തുകളില്‍ നിന്ന് 46) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വച്ചപ്പോള്‍ ചെന്നൈയുടെ ബൌളര്‍മാര്‍ നിസഹായരായി.
 
ചെന്നൈക്കുവേണ്ടി 52 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ധോണി 16 റണ്‍സെടുത്തു. 
 
മുംബൈക്ക് വേണ്ടി ട്രെന്‍റ് ബോള്‍ട്ട് 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതു. ബൂമ്രയും ദീപക് ചാഹറും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

അടുത്ത ലേഖനം
Show comments