Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഞാൻ നൽകുന്ന ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്, ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിൻ

ഇത് ഞാൻ നൽകുന്ന ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്, ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിൻ
, ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:45 IST)
കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്‌ലറെ രവിചന്ദ്ര അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സീസണിൽ പഴയ ടീമിൽ നിന്നും ഡൽഹി ക്യാപിറ്റൽസിലേക്ക് മാറിയെങ്കിലും മങ്കാദിങ് തുടരുമെന്ന് അശ്വിൻ പറഞ്ഞിരുന്നു. എന്നാൽ മങ്കാദിങ് നടത്താൻ സമ്മതിക്കില്ലെന്ന നിലപാടാണ് ഡൽഹി കോച്ചായ റിക്കി പോണ്ടിങ് സ്വീകരിച്ചത്.
 
അതേസമയം ഇന്നലെ ബാംഗ്ലൂരിനെതിരായ ഡൽഹിയുടെ മത്സരത്തിൽ അശ്വിൻ തന്നെ പന്തെറിയുമ്പോൾ ബാംഗ്ലൂർ ഓപ്പണിങ് താരം ആരോൺ ഫിഞ്ചിനെ പുറത്താക്കാനുള്ള അവസരം അശ്വിന് ലഭിച്ചിരുന്നു. ഫിഞ്ച് ആകട്ടെക്രീസില്‍ നിന്ന് ഒരു മീറ്ററില്‍ കൂടുതലെങ്കിലും പുറത്തായിരുന്നു. എന്നാൽ തന്റെ മുൻതീരുമാനപ്രകാരം അശ്വിൻ ഫിഞ്ചിനെ മങ്കാദിങ് ചെയ്‌തില്ല.പകരം ഒരു ചിരിയോടെ ഫിഞ്ചിന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. 
 
അതേസമയം മത്സരശേഷം എതുകൊണ്ട് താൻ മങ്കാദിങ് ചെയ്‌തില്ല എന്നതിന് വിശദീകരണവുമായി അശ്വിൻ തന്നെ രംഗത്തെത്തി.ഈ വര്‍ഷം മങ്കാദിംഗ് വിഷയത്തില്‍ ഞാന്‍ നല്‍കുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറയിപ്പാണിതെന്നും പിന്നീട് ആരും തന്നെ കുറ്റപ്പെടുത്തരുതെന്നും ആരോൺ ഫിഞ്ചിനെയും റിക്കി പോണ്ടിങിനെയും മെൻഷൻ ചെയ്‌ത് താരം ട്വീറ്റ് ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക്: ഭുവനേശ്വർ കുമാർ ഐപിഎല്ലിൽ നിന്നും പുറത്ത്, ഹൈദരാബദിന് കനത്ത തിരിച്ചടി