Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു
ടീം ഉടമ സഞ്ജീവ് ഗോയങ്ക, മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സഹീര്‍ മെന്റര്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്
Zaheer Khan: ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം ഒഴിഞ്ഞു. മെന്റര്‍ സ്ഥാനം ഒഴിയുകയാണെന്ന് ടീം മാനേജ്‌മെന്റിനെ താരം അറിയിച്ചു. 2025 സീസണിനു മുന്നോടിയായാണ് സഹീര്‍ ലഖ്‌നൗ ഫ്രാഞ്ചൈസിക്കൊപ്പം ചേര്‍ന്നത്. ഒരു സീസണ്‍ കഴിയുമ്പോള്‍ ഗുഡ് ബൈ പറയുകയും ചെയ്തിരിക്കുന്നു.
ടീം ഉടമ സഞ്ജീവ് ഗോയങ്ക, മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സഹീര്‍ മെന്റര്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന്റെ പ്രകടനം മോശമായിരുന്നു. നായകന്‍ റിഷഭ് പന്തുമായി സഹീറിനു അടുത്ത സൗഹൃദമുണ്ടെങ്കിലും ടീം മാനേജ്‌മെന്റിലെ മറ്റു അംഗങ്ങളുമായി താരം അത്ര നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഐപിഎല്ലിനു ശേഷം ഗൗതം ഗംഭീര്‍ ഒഴിഞ്ഞപ്പോഴാണ് സഹീര്‍ ഖാന്‍ ലഖ്‌നൗ മെന്റര്‍ സ്ഥാനത്തേക്ക് എത്തിയത്. 2024 ഓഗസ്റ്റിലാണ് സഹീര്‍ ലഖ്‌നൗ ക്യാംപില്‍ ജോയിന്‍ ചെയ്തത്.