Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദിനെതിരെ എന്നും ഓൺ, അമ്പരപ്പിക്കും ഈ കണക്കുകൾ

ഹൈദരാബാദിനെതിരെ എന്നും ഓൺ,  അമ്പരപ്പിക്കും ഈ കണക്കുകൾ
, തിങ്കള്‍, 8 മെയ് 2023 (09:30 IST)
ഐപിഎല്ലിൽ കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയതോടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിൻ്റെ ബാറ്റിംഗിനെതിരെ വിമർശനം ശക്തമായിരുന്നു. തുടർച്ചയായി മോശം പ്രകടനങ്ങൾ നടത്തിയ താരം ഹൈദരാദിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. 38 പന്തിൽ 4 ഫോറും 5 സിക്സുമായി 66 റൺസാണ് ഇന്നലെ സഞ്ജു അടിച്ചുകൂട്ടിയത്. എത്ര മോശം ഫോമിലാണെങ്കിലും ഹൈദരാബാദിനെതിരെ സഞ്ജു കളിച്ചിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്.
 
ഹൈദരാബാദിനെതിരെ അവസാനം കളിച്ച 9 ഇന്നിങ്ങ്സിൽ ഒരിക്കൽ പോലും സഞ്ജു 20ന് താഴെയുള്ള സ്കോറിൽ പുറത്തായിട്ടില്ല. കൂടാതെ ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 102*(55), 48*(32),26(25),36(26),48(33),55(27),55(32),66*(38) എന്നിങ്ങനെയാണ് ഹൈദരാബാദിനെതിരെ അവസാനം നടന്ന മത്സരങ്ങളിലെ സഞ്ജുവിൻ്റെ പ്രകടനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറ്റ്സിൽ അവനെ നേരിടുന്നത് ഇഷ്ടമല്ല, ഞങ്ങളുടെ ടീമിലായത് ഭാഗ്യം: റുതുരാജ് ഗെയ്ക്ക്വാദ്