Daily Horoscope
✕

'ഈ മുംബൈയ്ക്ക് പ്ലേ ഓഫില്‍ പോലും എത്താന്‍ പറ്റില്ല'; മുന്‍ ചാംപ്യന്‍മാരുടെ അവസ്ഥ പരമ ദയനീയം, രോഹിത്തിന് തലവേദന

Webdunia
വ്യാഴം, 7 ഏപ്രില്‍ 2022 (15:40 IST)
ഐപിഎല്‍ 15-ാം സീസണില്‍ വളരെ മോശം തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന്റേത്. മുന്‍ സീസണുകളില്‍ ഇതുപോലെ മോശം തുടക്കം ഉണ്ടായ ശേഷം കിരീടം ചൂടിയ ചരിത്രം പോലും ഉണ്ടെങ്കിലും ഇത്തവണ അങ്ങനെയുള്ള അത്ഭുതങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ അര്‍ത്ഥത്തിലും മുംബൈ ഇന്ത്യന്‍സ് ടീം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. മെഗാ താരലേലത്തിനു ശേഷം ഒട്ടും സന്തുലിതമല്ല ഈ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും കുറവുകള്‍ ഒരുപാട് ഉണ്ട്. 
 
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഇതുവരെ തോറ്റു. ടീമിലെ വമ്പന്‍മാര്‍ക്ക് പോലും അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നായകന്‍ രോഹിത് ശര്‍മ ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. പവര്‍പ്ലേയില്‍ റണ്‍സ് അടിച്ചുകൂട്ടേണ്ട സമയത്ത് പോലും ബോള്‍ പാഴാക്കുന്ന രോഹിത്തിനെയാണ് കഴിഞ്ഞ മൂന്ന് കളികളിലായി കണ്ടത്. കോടികള്‍ കൊടുത്ത് വിളിച്ചെടുത്ത ഇഷാന്‍ കിഷന്‍ ബാറ്റിങ്ങില്‍ വിചാരിച്ച പോലെ തിളങ്ങുന്നില്ല എന്നു മാത്രമല്ല കീപ്പിങ്ങില്‍ ശരാശരി പ്രകടനം മാത്രമാണ് നടത്തുന്നത്. 
 
രോഹിത് ശര്‍മയ്ക്ക് ടീമില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. തനിക്ക് ഏറെ അടുപ്പമുള്ള മുംബൈ ടീമല്ല ഇപ്പോള്‍. മെഗാ താരലേലത്തിലൂടെ പുതിയ താരങ്ങള്‍ ടീമിലെത്തി. ടീം എന്ന നിലയില്‍ ഒത്തിണക്കത്തിലേക്ക് ഇവര്‍ ഇതുവരെ എത്തിയിട്ടുമില്ല. 
 
മുംബൈയുടെ ബൗളിങ് നിരയാണ് അടപടലം പരാജയപ്പെടുന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ വിടവ് നികത്താന്‍ മറ്റൊരു മികച്ച ബൗളര്‍ മുംബൈ സ്‌ക്വാഡില്‍ ഇല്ല. താരലേലത്തില്‍ മറ്റ് ടീമുകളൊന്നും ലക്ഷ്യം വയ്ക്കാത്ത ബേസില്‍ തമ്പിയും ഡാനിയല്‍ സാംസും മുംബൈയുടെ പ്രധാന ബൗളര്‍മാരാണ്. ഇവരില്‍ നിന്ന് വേണ്ടത്ര പിന്തുണ ജസ്പ്രീത് ബുംറയ്ക്ക് കിട്ടുന്നില്ല. സാംസും ബേസിലും പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ബുംറയ്ക്ക് അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം കൂടുതലാണ്. കിറോണ്‍ പൊള്ളാര്‍ഡില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഓള്‍റൗണ്ടര്‍ പ്രകടനം ലഭിക്കാത്തതും മുംബൈയെ നിരാശരാക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആടിനെ മേയ്ക്കാലോ ഇതിൽ.. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ പിച്ച് ബൗളർമാർക്ക് അനുകൂലമെന്ന് സൂചന

അടുത്ത ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ട്രാവിഷേക് സഖ്യമില്ല, ആരാധകരെ ഞെട്ടിച്ച് ഹെഡിന്റെ പിന്മാറ്റം

India vs Newzealand : ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ 4 പേസർമാർ, തന്ത്രം വെളിപ്പെടുത്തി ഗിൽ

29 പന്തിൽ 82, സൂര്യ വീണ്ടും ഇടപെട്ടു, അടിച്ചുകൂട്ടിയത് 7 സിക്സും 9 ഫോറും, സെലക്ടർമാർ കാണുന്നുണ്ടോ?

ധോണി ഐപിഎൽ അവസാനിപ്പിച്ചു; ഇനി ചെന്നൈ മെന്റർ

അടുത്ത ലേഖനം
Show comments