Webdunia - Bharat's app for daily news and videos

Install App

ഫാന്‍സി ഷോട്ടുകള്‍ ഞാന്‍ കളിക്കാറില്ല, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാനിരിക്കുന്നു, എന്റെ ടെക്‌നിക്കുകള്‍ നന്നാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ: കോലി

Webdunia
വെള്ളി, 19 മെയ് 2023 (13:29 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയപ്പോള്‍ ഐപിഎല്ലിലെ തന്റെ ആറാം സെഞ്ചുറി കണ്ടെത്തിയ വിരാട് കോലിയാണ് കളിയിലെ താരമായത്. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും പതിയെ തുടങ്ങി കത്തിക്കയറുന്ന കോലിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് താരം 63 പന്തില്‍ നിന്നും 100 റണ്‍സെടുത്തത്. 12 ബൗണ്ടറിയും 4 സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്ങ്‌സ്.
 
മത്സരശേഷം സ്‌െ്രെടക്ക്‌റേറ്റിനെ പറ്റിയുള്ള വിമര്‍ശനങ്ങളെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് അതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു കോലി നല്‍കിയ മറുപടി. പുറത്തുനില്‍ക്കുന്നവര്‍ എന്ത് പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. കഴിഞ്ഞ ചില മത്സരങ്ങളില്‍ അതിന് ഇടിവ് തട്ടിയുട്ടുണ്ടാകാമെങ്കിലും ശരിയായ സമയത്ത് മികച്ച പ്രകടനം നടത്താനായി.
 
ഞാന്‍ ഫാന്‍സി ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ രീതിയും അതല്ല.എന്റെ ടെക്‌നിക്കില്‍ വിശ്വസിച്ച് കളിക്കുന്നതാണ് എനിക്കിഷ്ടം. ഇപ്പോള്‍ കളിക്കുന്നത് ഐപിഎല്ലിലാണെങ്കിലും ഇത് കഴിഞ്ഞയുടനെ കളിക്കേണ്ടത് ടെസ്റ്റിലാണ്. അതിനാല്‍ എന്റെ ടെക്‌നിക്കില്‍ വിശ്വസിച്ച് കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments