Webdunia - Bharat's app for daily news and videos

Install App

Harshit Rana flying kiss celebration: 'കപ്പടിച്ചിട്ട് നമുക്കത് ചെയ്യാം'; വിഷമിച്ചിരുന്ന ഹര്‍ഷിത് റാണയ്ക്ക് ഷാരൂഖ് ഖാന്‍ നല്‍കിയ വാക്ക് !

മേയ് മൂന്നിന് മുംബൈ ഇന്ത്യന്‍സിനെതിരായ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് കളിച്ചില്ല

രേണുക വേണു
ബുധന്‍, 29 മെയ് 2024 (11:19 IST)
Harshit Rana flying kiss celebration - IPL 2024 - KKR

Harshit Rana flying kiss celebration: ഐപിഎല്‍ 2024 സീസണില്‍ ഏറ്റവും വലിയ വിവാദമായ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിനെ പുറത്താക്കിയപ്പോഴാണ് ഹര്‍ഷിത് ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഹര്‍ഷിത് റാണയ്ക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 
 
മേയ് മൂന്നിന് മുംബൈ ഇന്ത്യന്‍സിനെതിരായ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് കളിച്ചില്ല. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയടയ്‌ക്കേണ്ടി വരികയും ചെയ്തു. ഈ സംഭവത്തിനു ശേഷം താന്‍ ഏറെ ദുഃഖിതന്‍ ആയിരുന്നെന്നും ടീം ഓണര്‍ ഷാരൂഖ് ഖാന്‍ തന്നെ ആശ്വസിപ്പിച്ചെന്നും ഹര്‍ഷിത് റാണ പറയുന്നു. കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയതിനു പിന്നാലെ ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തി ഷാരൂഖ് ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 
 
കിരീടം സ്വന്തമാക്കിയ ശേഷം ഷാരൂഖ് ഖാനൊപ്പം ചേര്‍ന്ന് നടത്തിയ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നേരത്തെ ആലോചിച്ചു ഉറപ്പിച്ചതാണെന്ന് ഹര്‍ഷിത് റാണ പറഞ്ഞു. ' ഒരു മത്സരത്തില്‍ വിലക്ക് നേരിട്ടതില്‍ ഞാന്‍ വല്ലാതെ വിഷമിച്ചിരുന്നു. ആ സമയത്ത് ഷാരൂഖ് സാര്‍ എന്റെ അരികില്‍ വന്ന് ആശ്വസിപ്പിച്ചു. ഫ്‌ളയിങ് കിസ് കൊണ്ട് തന്നെ ഐപിഎല്‍ നമ്മള്‍ ആഘോഷിക്കുമെന്നാണ് അദ്ദേഹം എനിക്ക് വാക്കുതന്നത്. ഐപിഎല്‍ കിരീടം വെച്ച് അങ്ങനെയൊരു ആഘോഷം നടത്താനും ഞങ്ങള്‍ക്ക് സാധിച്ചു,' റാണ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അടുത്ത ലേഖനം
Show comments